നമ്മൾക്ക് വയനാടിലേക്കൊരു യാത്ര പോയാലോ. ചോദിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസാണ്. ചുരം കയറി കോടമഞ്ഞിന്റെ തഴുകലിലിഞ്ഞ് ഒരു ചൂട് ചായ കുടിക്കാനാണ് മന്ത്രി ക്ഷണിക്കുന്നത്. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയാണ് മന്ത്രി ഈ ആഹ്വാനം ചെയ്തത്. ഞങ്ങൾ വയനാടിൽ പോകുന്നുണ്ട്. നിങ്ങളെല്ലാരും പോകണം നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാം എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
<
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here