യുഎഇ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ എങ്കിൽ അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം

UAE License

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ ടെക്സസിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയും. യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അമേരിക്കയിലെ ടെക്സസിൽ വാഹനമോടിക്കാം. പ്രത്യേക ടെസ്റ്റില്ലാതെ തന്നെ ഇവർക്ക് ടെക്സസിലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയും.

യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്‌സസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത്. താമസക്കാർക്കും സന്ദർശകർക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

Also Read: കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി കനത്തശിക്ഷ

യു.എസ്. ലൈസൻസുള്ളവർക്ക് യുഎഇയിൽ നിയമപരമായി വാഹനമോടിക്കാൻ നേരത്തെ തന്നെ സംവിധാനം നിലവിലുണ്ട്. ടെസ്റ്റുകൾക്ക് വിധേയരാകാതെ തന്നെ ഇവർക്ക് ലൈസൻസ് മാറ്റാൻ കഴിയും.

അതേസമയം, അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം വരുമെന്ന് വ്യക്തമാക്കി ആർടിഎ. തിരക്കുള്ള സമയങ്ങളിൽ ടോൾ നിരക്ക് കൂടും. ട്രാഫിക് കുറുക്കൊഴിവാക്കി യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. അടുത്ത വർഷം ജനുവരി മുതൽ റോഡിലെ തിരക്കുള്ള സമയങ്ങൾക്ക് അനുസൃതമായി ടോൾ നിരക്കിൽ മാറ്റം വരുത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News