ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. സിനിമയില്‍ നിന്ന് തന്റെ അനുഭവത്തില്‍ അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ടല്ലോയെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു.
സിനിമാ മേഖലയില്‍ ഒരുപാട് പെണ്‍കുട്ടികള്‍ വരുന്നുണ്ട്. ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ക്ക് തുറന്നുപറയാനുള്ള ധൈര്യമില്ല. തന്നോട് അങ്ങനെ ആരും മോശം പറഞ്ഞിട്ടില്ല, അങ്ങനെ ഒരു പവര്‍ ഗ്രൂപ്പ് താന്‍ കണ്ടിട്ടില്ലെന്നും നടി പറഞ്ഞു.
സിനിമയില്‍ തുല്യവേതനം ഒരിക്കലും നടക്കില്ല. സ്ത്രീ സാന്നിധ്യമില്ലാത്ത പടങ്ങള്‍ കാണുന്നവരും ഉണ്ട്. സ്ത്രീകള്‍ ഇല്ലാത്ത പടങ്ങളും ഓടുന്നു. അപ്പോള്‍ എന്തിനാണ് സ്ത്രീകള്‍? എല്ലാ ദിവസവും തന്നെ പീഡിപ്പിച്ചെന്ന് ഓരോ ആളുകള്‍ വന്നുപറയുന്നു. ആര് പീഡിപ്പിച്ചുവെന്നാണ് പറയുന്നത്. അതിന് ഒരു തെളിവ് കൊടുക്ക്. ഈ പരാതിപ്പെടുന്നവര്‍ ഇത്രയും കാലം എവിടെയായിരുന്നു? മോശം അനുഭവം ഉണ്ടായാല്‍ പിന്നെ എന്തിനാണ് സിനിമാ മേഖലയില്‍ കടിച്ചുതൂങ്ങി തുടരുന്നത്, വേറെ തൊഴില്‍ നോക്കിക്കൂടെയെന്നും ശ്രീലത പ്രതികരിച്ചു.
രഞ്ജിത്തിനെതിരായ ആരോപണത്തിലും ശ്രീലത പ്രതികരണം നടത്തി. രഞ്ജിത്ത് തന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. രഞ്ജിത്തിനെതിരെ ആരോപണമുയര്‍ന്ന സ്ഥിതിക്ക് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. താന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്‌തേനെ. 2009 പരാതിയുമായി ഒരു നടി രാത്രി തന്നെ സമീപിച്ചിരുന്നു. അവര്‍ക്ക് അന്ന് ഹോട്ടലില്‍ പിന്തുണ നല്‍കിയത് താനാണെന്നും നടി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here