55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രദർശനപട്ടികയിൽ ഇടം നേടി 4 മലയാള സിനിമകൾ. ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടികയിലാണ് ഈ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പട്ടത്. 25 ഫീച്ചർ സിനിമകളും 20 നോൺ-ഫീച്ചർ സിനിമകളുമാണ് പട്ടികയിലുള്ളത്.
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്റെ ആടുജീവിതം, മമ്മൂട്ടി ചിത്രം ഭ്രമയുഗം, ആസിഫ് അലി നായകനായ ലെവൽ ക്രോസ്, ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് മലയാളത്തിൽ നിന്ന് ഇടം നേടിയ ചിത്രങ്ങൾ.
Also Read: ‘വടക്ക് ദിക്കിലൊരു’ ഗാനത്തിന്റെ വീഡിയോ എത്തി ‘അൻപോട് കൺമണി’ നവംബർ എട്ടിന് റിലീസാകും
അഞ്ച് ഭാഷകളിലെ 384 ഫീച്ചർ ചലച്ചിത്രങ്ങളുടെ പട്ടികയിൽ നിന്നും തിരഞ്ഞെടുത്ത സിനിമകളാണ് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നത്. തമിഴിൽ നിന്ന് ജിഗർതണ്ട ഡബിൾ എക്‌സും, തെലുങ്കിൽ നിന്ന് ചിന്ന കഥ കാടു, കൽക്കി 2898 എഡി എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വതന്ത്ര വീർ സവർക്കർ’ ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഇതിന് പുറമെ മഹാവതാർ നരസിംഹ, ആർട്ടിക്കിൾ 370, 12ത് ഫെയിൽ, ശ്രീകാന്ത് എന്നീ ബോളിവുഡ് ചിത്രങ്ങളും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here