ഐഎഫ്എഫ്കെ: മൂന്നാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്; ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ സംവദിക്കും

iffk 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച പ്രേക്ഷകരെ കാത്തിരിക്കുന്നത് വ്യത്യസ്തമായ 67 ചിത്രങ്ങൾ. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ 23 ചിത്രങ്ങൾ, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ അഞ്ച്, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ നാലു ചിത്രങ്ങൾ, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ, ലൈഫ് ടൈം അച്ചീവ്‌മെന്റ് വിഭാഗത്തിലും ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലും ഒരോ ചിത്രങ്ങൾ എന്നിവയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ നടത്തുന്ന സംഭാഷണമാണു മൂന്നാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ചക്ക് 2.30 മുതൽ 3.30 വരെ നിള തിയേറ്ററിലാണ് പരിപാടി. ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ജാക്വസ് ഒഡിയാഡിന്റെ ‘എമിലിയ പെരേസ്’ ഇന്നു (15 ഡിസംബർ) പ്രദർശിപ്പിക്കും.

ALSO READ; ഐഎഫ്എഫ്‌കെയില്‍ ആദ്യമായി പങ്കെടുക്കാനെത്തി ശബാന ആസ്മി; താരത്തിന്റെ ആദ്യ സിനിമയും പ്രദര്‍ശനത്തിന്

ഉച്ചക്ക് 12ന് ശ്രീപദ്മനാഭ തിയേറ്ററിലാണു സിനിമയുടെ പ്രദർശനം. മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആകെയുള്ള രണ്ട് മലയാള ചിത്രങ്ങളിൽ ഒന്നായ ഫെമിനിച്ചി ഫാത്തിമ ഇന്ന് പ്രദർശിപ്പിക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് ശ്രീപദ്മനാഭ തീയേറ്ററിലാണ് പ്രദർശനം. അടിച്ചമർത്തലിനെതിരെയുള്ള വീട്ടമ്മയുടെ ചെറുത്തു നിൽപ്പാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കെനിയൻ ഗോത്രഗാനത്തിന്റെ പിന്നിലുള്ള ചരിത്രം അന്വേഷിക്കുന്ന കഥ പറയുന്ന ജിതിൻ ഐസക് തോമസിന്റെ പാത്ത് മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

വൈകുന്നേരം 6.15ന് ശ്രീ തീയേറ്ററിലാണ് പ്രദർശനം. വേൾഡ് സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമയായ ക്വീർ 1960ൽ മെക്‌സിക്കോയിൽ രണ്ട് പുരുഷന്മാർക്കിടയിലുരുത്തിരിഞ്ഞ പ്രണയത്തിന്റെ കഥ പറയുന്നു. ചിത്രത്തിന്റെ പ്രദർശനം അജന്താ തിയേറ്ററിൽ രാവിലെ 9.30ന് നടക്കും. മെമ്മറിസ് ഓഫ് എ ബേണിംഗ് ബോഡി, മാലു, ഭാഗ്ജ്ജൻ, കാമദേവൻ നക്ഷത്രം കണ്ടു തുടങ്ങിയ വ്യത്യസ്തമായ ചിത്രങ്ങളും ഇന്ന് പ്രദർശനത്തിന് എത്തുന്നുണ്ട്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News