29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനമായ ഇന്ന് ചലച്ചിത്രാസ്വാദകർക്കു വൈവിധ്യമാർന്ന ചിത്രങ്ങളുടെ ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ സദാശിവന്‍റെ ഭ്രമയുഗം, ദീപ മേഹ്തയുടെ ഫയർ, മാർക്കോസ് ലോയ്സയുടെ അവെർനോ, അക്കിനേനി കുടുമ്പ റാവുവിന്റെ ഒക്ക മാഞ്ചി പ്രേമ കഥ എന്നിവയുടെ മേളയിലെ ഏക പ്രദർശനം ഇന്നു നടക്കും.
അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന ഷബാന ആസ്മിയോടുള്ള ആദരസൂചകമായി ഒരുക്കിയ ‘സെലിബ്രേറ്റിംഗ് ഷബാന’ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രമാണ് ‘ഫയർ’. 1996ൽ ഷിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഷബാനയെ മികച്ച നടിക്കുള്ള സിൽവർ ഹ്യൂഗോ അവാർഡിനർഹയാക്കിയ ചിത്രം കൂടിയാണിത്.
മലയാളസിനിമ ടുഡേ വിഭാഗത്തിൽ വിസി അഭിലാഷിന്‍റെ എ പാൻ ഇന്ത്യൻ സ്റ്റോറി ആണ് ഏഴാം ദിനത്തിലെ മറ്റൊരു ശ്രദ്ധേയ ചിത്രം. ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഹോട്ടൽ ഹൊറൈസണിൽ ‘ഫീമെയിൽ വോയ്‌സസ് പാനൽ’ എന്ന പേരിൽ ഇന്ന് ചർച്ചയും നടക്കും. രാവിലെ 11 മണി മുതൽ 12.30 വരെയാണ് ചർച്ച. നിള തിയേറ്ററിൽ ഉച്ചതിരിഞ്ഞ് 2.30ന് ജൂറി അംഗമായ നാന ജോർജേഡ്‌സെയുമായി ആദിത്യ ശ്രീകൃഷ്ണ നടത്തുന്ന സംഭാഷണവും ഉണ്ടാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here