“ഈ ജീവിതം ഞാൻ തെരഞ്ഞെടുത്തതാണ് ആർക്കും എന്നിൽ നിന്ന് എന്റെ തെരഞ്ഞെടുപ്പിനെ എടുത്തുമാറ്റാൻ സാധിക്കില്ല”. സീൻ ബേക്കർ എന്ന സംവിധായകന്റെ പ്രത്യേകത സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്നവരുടെ കഥകൾ പറയുന്നു എന്നതാണ്. അദ്ദേഹം രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രമാണ് അനോറ.
77-ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ പാം പുരസ്കാരം സ്വന്തമാക്കിയ ചിത്രം നിരൂപക പ്രശംസയേറെ നേടുകയുണ്ടായി. ബ്രൂക്കിനിൽ ലൈംഗിക തൊഴിലാളിയായ അനോറയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് സിനിമ വികസിക്കുന്നത്. പെട്ടെന്നെടുത്ത ഒരു തീരുമാനത്തിൽ അനോറ ഒരു പ്രഭുവിൻ്റെ മകനെ കല്യാണം കഴിക്കുന്നു. അവൾ സ്വപ്നംകണ്ടതുപോലെയുള്ള ഒരു ജീവിതമാണ് അവൾക്ക് കൈവന്നിരിക്കുന്നത്. എന്നാൽ, ഈ വിവരമറിഞ്ഞയുടൻ, ആ വിവാഹം അസാധുവാക്കാൻ വേണ്ടി, റഷ്യയിലുള്ള അവളുടെ മാതാപിതാക്കൾ ന്യൂയോർക്കിലേക്ക് തിരിക്കുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.
Also Read: ഐഎഫ്എഫ്കെ 2024: സ്തംഭിപ്പിക്കുന്ന ‘സബ്സ്റ്റൻസ്’ എന്ന ബോഡിഹൊറർ ചിത്രം
അനോറയായി വേഷമിട്ടിരിക്കുന്നത് മൈക്കി മാഡിണിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 139 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം
സംവിധാനം: സീൻ ബേക്കർ
ഛായാഗ്രഹണം: ഡ്രൂ ഡാനിയൽസ്
റിലീസ് തീയതികൾ: മെയ് 21, 2024 ( കാൻ ), ഒക്ടോബർ 18, 2024 (യുണൈറ്റഡ് സ്റ്റേറ്റ്സ്)
അഭിനേതാക്കൾ: മൈക്കി മാഡിസൺ , പോൾ വീസ്മാൻ , ലിൻഡ്സെ നോർമിംഗ്ടൺ , എമിലി വീഡർ , ലൂണ സോഫിയ മിറാൻഡ
ഭാഷ: ഇംഗ്ലീഷ്
സ്ക്രീനിങ് ഷെഡ്യൂൾ
സ്ക്രീനിങ് 1 : 14/12/2024 | നിശാഗന്ധി | 6.00 PM
സ്ക്രീനിങ് 2 : 16/12/2024 | ടാഗോർ | 3.30 PM
സ്ക്രീനിങ് 3 : 18/12/2024 | എരീസ്പ്ലക്സ് -1 | 12.00 PM
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here