29-ാമത് ഐഎഫ്എഫ്‌കെ യുടെ നാലാം ദിനത്തിൽ ടാഗോർ തിയേറ്ററിൽ പ്രദർശിപ്പിച്ച ഷോൺ ബേക്കർ ചിത്രം ‘അനോറ’ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് വിഭാഗത്തിലാണ് അനോറ പ്രദർശിപ്പിച്ചത്.
ഈ വർഷത്തെ കാൻ ചലച്ചിത്ര മേളയിൽ പാം ഡി ഓർ പുരസ്‌കാരത്തിന് അർഹമായ ചിത്രമാണ് അനോറ. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് പുസ്‌കാരങ്ങളിൽ അഞ്ച് നാമനിർദേശവും ചിത്രത്തിന് ലഭിച്ചിരുന്നു.
ALSO READ; സിനിമയുടെ ആത്മാവായ സംഗീതം ചലച്ചിത്രകാരന്റെ ശബ്ദം കൂടിയാണ്: ബിയാട്രിസ് തിരിയേറ്റ്
അനോറ എന്ന ലൈംഗിക തൊഴിലാളിയുടെ കഥയാണ് സിനിമ പറയുന്നത്. ഷോൺ ബേക്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.
അനോറയുടെ രണ്ടാമത്തെ പ്രദർശനമാണ് നിറഞ്ഞുകവിഞ്ഞ ടാഗോർ തീയേറ്ററിൽ പൂർത്തിയാക്കിയത്. ചിത്രത്തിന്റെ അടുത്ത പ്രദർശനം മേളയുടെ ആറാം ദിനം ഏരീസ് പ്ലക്‌സിൽ സ്‌ക്രീൻ 1-ൽ ഉച്ചയ്ക്ക് 12ന് നടക്കും.
ENGLISH NEWS SUMMARY:'Anora' was screened at Tagore Theater on Day 4 of the 29th IFFK to a standing ovation. Anora was screened in the Festival Favorites category.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here