നാടകത്തിന്റെ ദൃശ്യ സാധ്യതകള്‍ സിനിമയിലേക്ക് മനോഹരമായി ഇഴുകിച്ചേര്‍ത്ത് അഭിജിത് മജുംദാറിന്റെ ‘ബോഡി’

body-abhijit-majumdar

ആളുകള്‍ക്കിടയില്‍ താന്‍ നഗ്നനായി നില്‍ക്കുന്നതായി നിരന്തരം കാണുന്ന സ്വപ്നത്തില്‍ നിന്നാണ് ‘ബോഡി’ സിനിമ പിറവിയെടുത്തതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ അഭിജിത് മജുംദാര്‍. സ്വന്തം ശരീരത്തിന്മേല്‍ ആത്മവിശ്വാസം പോലും ഇല്ലാത്ത ആളുകളുള്ള ഒരു സമൂഹത്തില്‍ നഗ്നനായ ഒരു പുരുഷനെ പൊതു ഇടത്തില്‍ കാണുമ്പോള്‍ ജനം ക്ഷുഭിതമാകുന്നു. അയാള്‍ തെറ്റ് ചെയ്യുന്നു എന്ന് സ്വയം സമ്മതിക്കാത്ത പക്ഷം അയാളെ ആളുകള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നു.

ഇത്തരമൊരു കഥാപശ്ചാത്തലത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം മാനസിക സംഘര്‍ഷങ്ങള്‍, പരിഹാസങ്ങള്‍ തുടങ്ങിയവ ഒരാളുടെ ദൈനംദിന ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാമെന്ന് പരിശോധിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ രണ്ടാം ദിനത്തില്‍, രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹിന്ദി ചിത്രമാണ് ബോഡി. മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും ജീവിത പിരിമുറുക്കങ്ങളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന മനോജ് എന്ന നാടക നടന്റെ കഥയാണ് ചിത്രം പറയുന്നത്.

Read Also: ഐഎഫ്എഫ്കെ: മൂന്നാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്; ആൻ ഹുയിയുമായി സരസ്വതി നാഗരാജൻ സംവദിക്കും

മനോജിന്റെ മാനസികാവസ്ഥയും അയാളുടെ ചുറ്റുപാടും വ്യക്തമാക്കാന്‍ ചിത്രത്തിന്റെ ശബ്ദ-ചിത്ര മാധ്യമങ്ങള്‍ക്ക് കൃത്യമായി സാധിച്ചു. ഛായാഗ്രാഹകന്‍ വികാസ് ഉര്‍സ്, സൗണ്ട് ഡിസൈനര്‍ അമല പൊപ്പുരി എന്നിവരുടെ പ്രാഗത്ഭ്യം ഈ സിനിമയുടെ ദൃശ്യാനുഭവത്തെ മികച്ച അനുഭവമാക്കുന്നു. മനോജിനെ ഒരു നാടക അഭിനേതാവായി ചിത്രീകരിച്ചുകൊണ്ട് നാടക പരിശീലന രംഗങ്ങളിലൂടെ നാടകത്തിന്റെ ദൃശ്യ സാധ്യതകള്‍ സിനിമ എന്ന ദൃശ്യ മാധ്യമത്തിലേക്ക് മനോഹരമായി ഇഴുകിച്ചേര്‍ക്കുകയാണ് ബോഡി.

ഈ ചിത്രത്തിലെ ഭൂരിഭാഗം അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുന്‍ വിദ്യാര്‍ഥികളാണ്. അതിനാല്‍ സുഹൃത്തുക്കള്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ അഭിനേതാക്കളുടെ പേരുകള്‍ തന്നെയാണു കഥാപാത്രങ്ങള്‍ക്കായി സംവിധായകന്‍ തിരഞ്ഞെടുത്തത്. അഭിജിത് മജുംദാറിന്റെ ആദ്യ ചിത്രം കൂടിയായ ബോഡിയുടെ അടുത്ത പ്രദര്‍ശനം ഡിസംബര്‍ 16ന് വൈകീട്ട് ആറിനു കലാഭവന്‍ തിയേറ്ററില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News