ഐഎഫ്എഫ്കെ; ഡെലിഗേറ്റ്സിന് സിനിമകള്‍ കാണാനായി റിസര്‍വ് ചെയ്യാം ‘ഫെസ്റ്റിവല്‍ ആപ്പ്’ വ‍ഴി

കേരളത്തിന്റെ ചലച്ചിത്ര മാമാങ്കം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ തിരശീല ഉയർന്നു. ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്ന ഡെലിഗേറ്റ്‌സിന് സിനിമ കാണാനായി ബുക്ക് ചെയ്യാൻ സാധിക്കും. ഐ എഫ് എഫ് കെ വെബ്സൈറ്റ് വഴിയും, ആപ്പ് വഴിയുമാണ് ബുക്കിങ് സാധ്യമാകുന്നത്.

ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ബുക്ക് ചെയ്യുന്നതിനുള്ള ആപ്പ് ലഭ്യമാണ്. ഐ എഫ് എഫ് കെ എന്ന് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ്പ് ലഭിക്കും.

  • ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ലോഗിൻ ചെയ്യാൻ ഉള്ള ഓപ്ഷൻ ലഭിക്കും. അതിൽ ഐ എഫ് എഫ് കെയിൽ രജിസ്റ്റർ ചെയ്ത് മെയിൽ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആപ്പിൻ്റെ ഹോം പേജിൽ തന്നെ സീറ്റ് റിസർവേഷൻ എന്ന ടാബ് കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ഓപ്പൺ ആയി വരുന്ന പേജിൽ സിനിമകളിലൂടെ ലിസ്റ്റ് കാണാൻ സാധിക്കും. തിയറ്റർ, സിനിമകളുടെ പേര് എന്നിവ സെർച്ച് ചെയ്യാൻ ഉള്ള ഓപ്ഷനും മുകളിൽ ഉണ്ട്. സെർച്ച് ചെയ്ത് വേണമെങ്കിലും ആവശ്യമുള്ള സിനിമകൾ തെരഞ്ഞെടുക്കാവുന്നതാണ്.
  • റിസർവേഷൻ ഫുൾ ആയ സിനിമകൾ ആണെങ്കിൽ ഒരു ചുവന്ന നിറത്തിൽ ആയിരിക്കും കാണിക്കുക കൂടാതെ അതിൻ്റെ താഴെയായി റിസർവേഷൻ ഫുൾ എന്ന് എഴുതിയിട്ടുണ്ടാകും.
  • റിസർവ് ചെയ്യാൻ സാധിക്കുന്ന സിനിമ വെള്ള നിറത്തിൽ ആയിരിക്കും കാണിക്കുക.
  • റിസർവ് ചെയ്യേണ്ട സിനിമയിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ ടാബ് ഓപ്പൺ ആയി ലഭിക്കും. അതിൽ സമയം, തിയേറ്റർ, ലഭ്യമായ സീറ്റുകളുടെ എണ്ണം എന്നിവ കാണാൻ സാധിക്കും. അതിൻ്റെ താഴെയായി റിസർവ് നൗ (Reserve now) എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും, ക്ലിക്ക് ചെയ്യുമ്പോൾ റിസർവേഷൻ പൂർത്തിയാകും.
  • Your reservation is successful എന്ന പോപ് അപ് മെസ്സേജ് ലഭിക്കുകയും ചെയ്യും.

സിനിമ റിസർവ് ചെയ്യാൻ ഓപ്പൺ അക്കുന്ന വിൻഡോയുടെ മുകളിൽ my reservation എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും അവിടെ ക്ലിക്ക് ചെയ്താൽ നിങ്ങൾ റിസേർവ് ചെയ്ത സിനിമകൾ ഏതെല്ലാം ആണെന്ന് അറിയാൻ സാധിക്കും.

ഒരു ടൈം സ്ലോട്ടിൽ ഒന്നിലധികം സിനിമകൾ ബുക്ക് ചെയ്യാൻ സാധ്യമല്ല.

ആപ്പിൽ സിനിമകളുടെ ഷെഡ്യൂളും ലഭ്യമാണ്.

വെബ്സൈറ്റ് ഉപയോ​ഗിച്ച് റിസർവേഷൻ ചെയ്യുന്ന രീതി

  • ഐ എഫ് എഫ് കെയുടെ വെബ്സൈറ്റ് വഴിയും സിനിമകൾ റിസർവേഷൻ ചെയ്യാൻ സാധിക്കും.
  • അതിനായി www.iffk.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
  • ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. മെയിൽ ഐഡി പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ലോ​ഗിൻ ചെയ്തു ക‍ഴിയുമ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിൽ ആയി റിസർവേഷൻ എന്ന് എഴുതിയിരിക്കുന്നത് കാണാൻ സാധിക്കും. അവിടെ ക്ലിക്ക് ചെയ്യുക.
  • ആപ്പിൽ ലഭ്യമാകുന്നത് പോലെ തന്നെ സിനിമകളുടെ ലിസ്റ്റ് ലഭിക്കും. ബുക്ക് ചെയ്യേണ്ട സിനിമയിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ ഒരു പേജ് ഓപ്പൺ ആയി വരും അവിടെ സിനിമയുടെ സിനോപ്സിസ്, സമയം, തിയറ്റർ, ലഭ്യമായ സീറ്റ് എന്നിവ കാണാം.
  • പേജിന്റെ ഏറ്റവും താഴെയായി കൺഫോം ബുക്കിങ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ റിസർവേഷൻ സക്സസ്ഫുൾ എന്ന പോപ് അപ് ലഭിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News