ആദ്യമായി സിനിമ സംവിധാനം ചെയ്തത് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയെന്ന് ജിതിന്‍ ഐസക് തോമസ്

jithin-isaac-thomas-pattth-movie-iffk

ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണു താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തതെന്ന് സംവിധായകന്‍ ജിതിന്‍ ഐസക് തോമസ്. ജിതിന്‍ സംവിധാനം ചെയ്ത പാത്ത് എന്ന സിനിമ കഴിഞ്ഞ ദിവസം ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഉത്സവമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും അറ്റന്‍ഷന്‍ പ്ലീസ് മുതല്‍ പാത്ത് വരെയുള്ള നാലു സിനിമകളുടെ സംവിധായകനായ ജിതിന്‍ പറയുന്നു.

പാത്തിന്റെ അടുത്ത സ്‌ക്രീനിങ് 17നു 3.30നു ന്യൂ തിയേറ്ററിലും 19ന് ഉച്ചയ്ക്കു 12.15ന് അജന്ത തിയേറ്ററിലും പ്രദര്‍ശിപ്പിക്കും. കൂട്ടുകാരുമായി ചേര്‍ന്നു പെട്ടെന്നൊരുക്കിയ ചിത്രമെന്നാണ് പാത്തിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്. പാത്തിലെ മുഖ്യ ഗാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എഐയുടെ കലാരംഗത്തുള്ള കടന്നുകയറ്റം ചര്‍ച്ച ചെയുന്ന സമയത്ത് സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ എഐക്ക് നന്ദി പറയുകയാണ് ജിതിന്‍. സംവിധായകന്റെ പരിമിതികള്‍ കൂടി കാരണമാണ് എഐ ഉപയോഗിച്ചു ഗാനം ചിട്ടപ്പെടുത്തിയത്. ജിതിന്റെ വളര്‍ത്തു നായയായ മുരളിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Also: പാരമ്പര്യ രീതികളെ പൊളിച്ചെഴുതി ദ ഹൈപ്പര്‍ബോറിയന്‍സ്; ഇഷ്ടപെടില്ലെങ്കിലും പ്രേക്ഷകര്‍ മറക്കില്ല

സമൂഹത്തിന്റെയും ലോകത്തിന്റെയും പ്രതിഫലനമാണു പാത്ത് എന്ന സിനിമയിലൂടെ ജിതിന്‍ ചിത്രീകരിച്ചത്. എല്ലാത്തിനും അവകാശം ഉന്നയിക്കുന്ന, ഞങ്ങളുടെ സ്വന്തമാണ് പലതുമെന്ന സമകാലിക ലോകത്തിന്റെ ചിന്തയാണ് സിനിമയുടെ അടിസ്ഥാനം. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയത്. വ്യത്യസ്തമായ കഥാസന്ദര്‍ഭവും അവതരണ ശൈലിയും കൊണ്ട് പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമാണ് സിനിമ നല്‍കിയത്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News