അഞ്ജു എം
ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഫെമിനിച്ചി ഫാത്തിമ. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ആസ്വാദകർ ആഘോഷത്തോടെയാണ് ഫെമിനിച്ചി ഫാത്തിമയെ സ്വീകരിക്കുന്നതും.
സ്വന്തമെന്ന് പറയാൻ വീടോ, പണമോ എന്തിന് അഭിപ്രായം പോലുമില്ലാത്ത കുടുംബനായികമാരുടെ പ്രതിനിധിയാണ് ഫാത്തിമ. തന്റെ അഭിപ്രായം പറയാനും സമ്പാദിക്കാനും തുടങ്ങിയപ്പോഴാണ് ഫാത്തിമ ഫെമിനിച്ചി ആകുന്നത്. സ്വന്തമായി അഭിപ്രായമുള്ള, തീരുമാനങ്ങളെടുക്കുന്ന, വരുമാനം കണ്ടെത്തുന്ന സ്ത്രീകളെ സ്ത്രീവിരുദ്ധ മനോഭാവമുള്ളവർ പരിഹാസരൂപേണ വിളിക്കുന്ന പേരാണ് ഫെമിനിച്ചി. താൻ ഒരു ഫെമിനിച്ചിയാണെന്ന് ഫാത്തിമ സമ്മതിക്കുന്നുമുണ്ട്.
ALSO READ; ‘ഇന്റർ സെക്ഷ്വാലിറ്റിയാണ് ഇത്തവണത്തെ IFFK ബ്രാൻഡ് ലോഗോയുടെ പ്രത്യേകത’: അശ്വന്ത്
ഫാസിൽ മുഹമ്മദ് എന്ന യുവ സംവിധായകന്റെ ആദ്യ സംവിധാന സംരംഭമാണ് ഫെമിനിച്ചി ഫാത്തിമ. ഇരുപത്തിയൊൻപതാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഫാത്തിമയായി ഷംല ഹംസയും ഭർത്താവായ അഷ്‌റഫായി കുമാർ സുനിലും വേഷമിടുന്നു. താമർ കെ.വി, സുധീഷ് സ്കറിയ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ ഫാസിൽ മുഹമ്മദ് തന്നെയാണ് രചനയും നിർവ്വഹിച്ചിരിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here