ശബ്ന ശ്രീദേവി ശശിധരൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധേയവും തികച്ചും വ്യത്യസ്തമായ ആഖ്യാന രീതി സ്വീകരിച്ച ചലച്ചിത്രവുമാണ് ഫെമിനിച്ചി ഫാത്തിമ.
സാമകാലിക കേരളത്തിലെ അതി സാധാരണമായ കുടുംബങ്ങളിൽ പുരുഷാധിപത്യത്തിന്റെ യാഥാസ്ഥിതിക മാമൂലുകൾ ഇപ്പോഴും മേൽക്കോയ്മ പുലർത്തുന്നുണ്ട്. പക്ഷേ അടിമകളാകാൻ വിധിക്കപ്പെട്ട വീട്ടമ്മമാർ വിധേയത്വത്തിന്റെ ചങ്ങല കണ്ണികൾ പൊട്ടിച്ച് പുറത്തു വന്നു തുടങ്ങി.
നവ സിനിമയുടെ ചാരുത വെളിപ്പെടുത്തുന്ന അതിലളിതമായ ആഖ്യാനത്തിലൂടെ പുതിയ സമൂഹ സൃഷ്ടിയുടെ സന്ദേശം പകരുന്നതാണ് ഈ സിനിമയുടെ സവിശേഷത. കേരളത്തിലെ ഗ്രാമങ്ങളിൽ ഇതിനകം പ്രബലമായി കഴിഞ്ഞ അയൽക്കൂട്ടത്തിന്റെ മാതൃകയിലൂടെ സ്ത്രീ സ്വതന്ത്രത്തിന്റെ ശക്തി ഗാഥകൾ രചിക്കപ്പെടുന്നതിന്റെ വിളംബരമാണ് സിനിമ നിർവ്വഹിക്കുന്നത്.
നവ സമൂഹ നിർമ്മിതിയുടെ കഥ പറയുമ്പോഴും സിനിമയുടെ സാങ്കേതിക പരിമിതികളൊഴിവാക്കി ദൃശ്യങ്ങളെ സൂക്ഷ്മതയോടെ കോർത്തിണക്കി അഭ്രകാവ്യത്തിന്റെ മാധുര്യം പകർന്നു നൽകുന്നതിൽ നവാഗത സംവിധായകനായ ഫാസിൽ മുഹമ്മദ് വിജയിച്ചിരിക്കുന്നു എന്ന് വിലയിരുത്താം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here