If Only I Could Hibernate | തണുപ്പിൽ പൊഴിഞ്ഞുപോകുന്ന സ്വപ്നങ്ങളുമായി ഒരു കൗമാരക്കാരൻ

iffk

അഞ്ജു എം

ചലച്ചിത്രമേളയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മംഗോളിയൻ സിനിമയാണ് ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ്. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മംഗോളിയൻ സിനിമയാണ് സോൾജാർഗൽ പുരേവ്‌ദാഷ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം.

കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്ന ഒരു കൗമാരക്കാരന്റെ കഥയാണിത്. നാല് സഹോദരങ്ങളിൽ ഇളയ ആളുമായി അമ്മ ഗ്രാമത്തിലേക്ക് തിരിച്ചുപോകുമ്പോൾ ഉൽസിയും രണ്ട് സഹോദരങ്ങളും നഗരത്തിൽ തന്നെ തുടരാൻ തീരുമാനിക്കുന്നു. അങ്ങനെ മതി എന്നാണ് അഭിമാനിയായ ഉൽസിയുടെ തീരുമാനം.

ALSO READ; ഭരണകൂട ഭീകരതക്കെതിരെ ധൈര്യപൂര്‍വം- ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’

ഫിസിക്‌സിൽ മിടുക്കനായ ഉൽസി ഫിസിക്‌സ് ഒളിമ്പ്യാഡിൽ പങ്കെടുത്ത് സ്കോളർഷിപ്പ് നേടാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ശൈത്യകാലത്തെ പലവിധ പ്രതിസന്ധികളും തരണം ചെയ്യാൻ അവൻ ബുദ്ധിമുട്ടുന്നു. കുടുംബമോ പഠനമോ എന്നത് അവന്റെ മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. തണുപ്പ് അവന്റെ സ്വപ്‌നങ്ങൾ തകർക്കാൻ പോന്നതാണ്.

ഉൽസിയും ഇളയ സഹോദരങ്ങളും തമ്മിലുള്ള ഹൃദയബന്ധവും കളിതമാശകളും, സ്നേഹസമ്പന്നനായ അയൽക്കാരും അധ്യാപകനും ഉൾപ്പെടുന്ന ചുറ്റുപാടുകളുമെല്ലാം സിനിമയെ ഊഷ്മളമായ ദൃശ്യാനുഭവമാക്കി മാറ്റുന്നുണ്ട്. ബറ്റ്‌സൂജ് ഉർത്സായ്ഖ്, നോമിൻജിഗുർ ത്സെൻഡ്, തുഗുൽദുർ ബത്സായ്ഖാൻ, ബാറ്റ്മന്ദഖ് ബച്ചുലുൻ, ഗഞ്ചിമേഗ് സന്ദഗ്ഡോർജ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News