മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) നടത്തുന്ന ‘ജീവനേകാം ജീവനാകാം ‘ പരിപാടിയിൽ ഭാഗമാകാൻ ഐഎഫ്എഫ്‌കെയിലെത്തുന്നവർക്കും അവസരം. ചലച്ചിത്ര മേളയിൽ എത്തുന്നവർക്ക് മരണാനന്തര അവയവദാനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കുകയാണ് (കെ-സോട്ടോ).
ടാഗോർ തിയേറ്ററിലേക്കുള്ള മുഖ്യ പ്രവേശന കവാടത്തിനു സമീപമാണ് കെ-സോട്ടോ സ്റ്റാൾ.മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ ‘ജീവനാകാം ജീവനേകാം’ ക്യാമ്പയിന് കൂടുതൽ പ്രചരണം ലഭിക്കുന്നതിനും അവയവദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി ഐഎഫ്എഫ്‌കെ വേദിയിൽ സംഘടിപ്പിച്ചിരിക്കന്ന രജിസ്‌ട്രേഷൻ ഡ്രൈവ് ഇതോടെ ശ്രദ്ധേയമായിരിക്കുകയാണ്.
ALSO READ; ഐഎഫ്എഫ്കെ; മൂന്നാം ദിനത്തിലും തിയേറ്ററുകൾ തിങ്ങി നിറഞ്ഞു തന്നെ
ഐഎഫ്എഫ്‌കെയിലെത്തുന്നവർക്ക് രജിസ്‌ട്രേഷൻ സൗകര്യം പരമാവധി ഉപയോഗപ്പെടുത്താം. രജിസ്‌ട്രേഷന് എത്തുന്നവർ ആധാർ നമ്പർ കൈയിൽ കരുതണം. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ദുരീകരിക്കുന്നതിനുള്ള മികച്ച വേദിയാണിത്.
സ്റ്റാളിലെത്തുന്നവർക്ക് കെ-സോട്ടോ പ്രതിനിധികൾ രജിസ്റ്റർ ചെയ്തു നൽകുന്നതായിരിക്കും. ഐഎഫ്എഫ്‌കെ സമാപിക്കുന്നത് വരെ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ സ്റ്റാൾ പ്രവർത്തിക്കും. കെ-സോട്ടോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് ksotto.kerala.gov.in
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here