റെട്രോസ്പെക്ടീവില്‍ നാല് ചിത്രങ്ങള്‍; ക്രിയാത്മകതയ്ക്കുള്ള അംഗീകാരമാണെന്ന് മധു അമ്പാട്ട്

madhu-ambat-iffk

അര നൂറ്റാണ്ട് പിന്നിടുന്ന തന്റെ ചലച്ചിത്ര ജീവിതത്തിന് അംഗീകാരമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അഭിമാനമെന്ന് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട്. തന്റെ ക്രിയാത്മകതയ്ക്കും പുതുമയാര്‍ന്ന ആവിഷ്‌കാരങ്ങള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും മൂന്ന് തവണ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം നേടിയ മധു അമ്പാട്ട് പറഞ്ഞു. ഓരോ പുരസ്‌കാരങ്ങളും പ്രചോദനമാണ്. അതാണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്നും മധു അമ്പാട്ട് പറയുന്നു.

മധു അമ്പാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം ‘1:1.6,ആന്‍ ഓഡ് ടു ലവ്’, മധു അമ്പാട്ട് ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമരം, ഓകാ മാഞ്ചി പ്രേമകഥ, പിന്‍വാതില്‍ എന്നിവയാണ് റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Read Also: പരസ്പര വ്യത്യാസം മറയ്ക്കാൻ കടലാസ് സഞ്ചികൾ കൊണ്ടു മുഖം മറച്ച സമൂഹം; ശ്രദ്ധേയമായി ‘ഷിർക്കോവ’

1973ല്‍ രാമു കാര്യാട്ടിന്റെ ‘ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ്സ്’ എന്ന ഡോക്യുമെന്ററിയില്‍ സഹകരിച്ചുകൊണ്ടാണ് മധു അമ്പാട്ട് ഈ മേഖലയിലേക്ക് കടന്നുവരുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ ഒമ്പതു ഭാഷകളിലായി 250 ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. തനിക്കിഷ്ടമുള്ള വഴി തെരഞ്ഞെടുക്കുവാന്‍ പ്രചോദനം നല്‍കിയത് അമ്മ സുലോചനയാണ്. അച്ഛന്‍ കൊമരത്ത് ഭാഗ്യനാഥ് മജീഷ്യന്‍ ആയിരുന്നു. സിനിമയോടുള്ള ഇഷ്ടം കരുത്തായി. ഷാജി എന്‍ കരുണുമായുള്ള ബന്ധം ജീവിതത്തിലെ വഴിത്തിരിവായി. ഷാജി എന്‍ കരുണുമായി ചേര്‍ന്ന് മധു അമ്പാട്ട് ചെയ്ത ചിത്രങ്ങളാണ് ഞാവല്‍പഴങ്ങള്‍, മനുഷ്യന്‍, ലഹരി എന്നിവ.

അമരവും വൈശാലിയുമടക്കം പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പം ചെയ്ത ചിത്രങ്ങളോരോന്നും വ്യത്യസ്ത അനുഭവങ്ങളായിരുന്നുവെന്ന് മധു അമ്പാട്ട് പറഞ്ഞു. മനോജ് നൈറ്റ് ശ്യാമളനുമായുള്ള സൗഹൃദം ലോകസിനിമയിലെത്തിച്ചു. അദ്ദേഹത്തിന്റെ ‘പ്രേയിങ് വിത്ത് ആംഗര്‍’ ചെയ്യുമ്പോള്‍ സാംസ്‌കാരികമായും ചിന്താപരമായും നിരവധി വ്യത്യാസങ്ങള്‍ പ്രകടമായിരുന്നുവെങ്കിലും സിനിമയെന്നത് ലോകഭാഷയാണെന്ന ബോധ്യം മുന്നോട്ട് നയിച്ചു. സിനിമയെ സ്വപ്നം കാണുന്ന പുതുതലമുറയുള്‍പ്പെടെ പുറം കാഴ്ചകളെ ആശ്രയിക്കാതെ ഉള്‍ക്കാഴ്ചകളിലേക്ക് ചിന്തകളെ തിരിക്കണമെന്നും മധു അമ്പാട്ട് പറഞ്ഞു.

Read Also: വൈവിധ്യം, നിലവാരം എന്നിവ കൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച മേളയാണ് ഐഎഫ്എഫ്കെ എന്ന് എന്‍എസ് മാധവന്‍

‘ഇന്നലെകളില്ലാത്ത’ എന്ന പേരില്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മധു അമ്പാട്ട്. ബോബന്‍ ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ‘മലവാഴി’യാണ് ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന അടുത്ത ചിത്രം. കൂടാതെ ‘ബ്ലാക്ക് മൂണ്‍’,’ഡെത്ത് ഓഫ് മധു അമ്പാട്ട്’,’ഡെത്ത് വിഷ്’ എന്നീ പുസ്തകങ്ങള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News