ഹോമേജ് വിഭാഗത്തില്‍ എം മോഹന്‍ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബര്‍ത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയല്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവ ഉൾപ്പെടെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ 67 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പെരുമാള്‍ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത അങ്കമ്മാള്‍ വൈകിട്ട് ആറിനു കൈരളി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ വിജയരാഘവന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദര്‍ശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററില്‍ നടക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ആന്‍ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പര്‍ബോറിയന്‍സ്, ബോഡി, അപ്പുറം, ലിന്‍ഡ, എല്‍ബോ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നോറ മാര്‍ട്ടിറോഷ്യന്‍ സംവിധാനം ചെയ്ത ഷുഡ് ദി വിന്‍ഡ് ഡ്രോപ്പ് രാവിലെ 9.30ന് നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ആണ് ഇത് ഉൾപ്പെട്ടത്.
Read Also: ഐഎഫ്എഫ്കെ; ഡെലിഗേറ്റ്സിന് സിനിമകള്‍ കാണാനായി റിസര്‍വ് ചെയ്യാം ‘ഫെസ്റ്റിവല്‍ ആപ്പ്’ വഴി
ജാക്ക് ഓര്‍ഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസും എത്തും. വൈകിട്ട് ആറിന് അജന്ത തിയേറ്ററില്‍ ആണ് പ്രദർശനം. ഫീമെയില്‍ ഗെയ്സ് വിഭാഗത്തില്‍ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേര്‍ട്ട് ഓഫ് നമീബിയ രാവിലെ 11.45ന് നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതാണ് ഈ ചിത്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here