29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്തുവെന്നും കാന്‍ മേളയില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ കണ്ടുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ. സ്ത്രീ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീക്ഷയുടെയുമൊക്കെ കഥ പറയുന്ന സിനിമ മികച്ച അനുഭവമായിരുന്നു. വ്യത്യസ്തമായ കഥപറച്ചില്‍ രീതിയും സ്ത്രീ കഥാപാത്രങ്ങളുടെ അഭിനയ മികവും ഈ ചലച്ചിത്രത്തെ കൂടുതല്‍ മിഴിവുറ്റതാക്കി. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നേരിട്ട് കാണുകയും അഭിനന്ദനം അറിക്കുകയും ചെയ്തു.
അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് 15 തിയേറ്ററുകളിലായി ഇത്തവണ പ്രദര്‍ശനത്തിനെത്തിയത്. പ്രമേയം കൊണ്ടും ദൃശ്യാനുഭവം കൊണ്ടും നിരവധി സിനിമകള്‍ ഇപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. മേളയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷനും നവ്യാനുഭവമായി.
Read Also: ഓസ്കാർ അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്
ലോകത്തെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളയായി ഇതിനോടകം മാറിക്കഴിഞ്ഞ ഈ മേള ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും നാളെയുടെ ചലച്ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്കും വഴിയൊരുക്കുകയാണ്. സിനിമാ സ്‌നേഹികളുടെ സംഗമം കൂടിയായ ആസ്വാദനത്തിന്റെയും ആഹ്ലാദത്തിന്റെയും മേളയ്ക്ക് നാളെ തിരശ്ശീല വീഴുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം:
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here