രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി

IFFK 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശീല വീഴാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സിനിമ പ്രേമികളുടെ വലിയ തിരക്കിലാണ് തലസ്ഥാന നഗരി. പതിനഞ്ച് തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ 67 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്. കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രശംസ ലഭിച്ച, പായൽ കപാഡിയയുടെ ‘ഓൾ വീ ഇമാജിൻ ആസ് ആ ലൈറ്റ് എന്ന ചിത്രമായിരുന്നു മേളയുടെ ഇന്നത്തെ മുഖ്യ ആകർഷണം.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ ഫെമിനിച്ചി ഫാത്തിമ, ദ അദർ സൈഡ്, പാത്ത് തുടങ്ങിയ ചിത്രങ്ങൾക്ക് വലിയ ജനത്തിരക്കായിരുന്നു ചലച്ചിത്രമേളയിൽ അനുഭവപ്പെട്ടത്. ഇവയടക്കം 67 സിനിമകൾ 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശനത്തിനെത്തി. ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങൾ നിറഞ്ഞ സദസ്സിന് മുന്നിലാണ് പ്രദർശിപ്പിച്ചത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനൊപ്പം സംഘാടന മികവും മേളയുടെ മാറ്റുകൂട്ടുന്നതായി ഡെലിഗേറ്റുകൾ പറഞ്ഞു.

Also Read: കാമദേവനെ നക്ഷത്രം കാണിച്ചവര്‍ക്കുംപ്രചോദനമായത് ഐഎഫ്എഫ്‌കെ

മേള അവസാന നാളിലേക്ക് കടക്കുന്ന ഘട്ടത്തിൽ പല സിനിമകളുടെയും അവസാന പ്രദർശനമാണ് ഇന്ന് നടന്നത്. അതു കൊണ്ടു തന്നെ എല്ലാ തീയറ്ററുകളിലേക്കും സിനിമ പ്രേമികളുടെ വലിയ ഒഴുക്കാണ് ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News