ചലച്ചിത്രമേളക്ക് എത്തുന്ന ഓരോ അതിഥിക്കും അവിസ്മരണീയവും സമ്പന്നവുമായ ഉത്സവ അനുഭവം ആശംസിച്ച് മുഖ്യമന്ത്രി

iffk-2024-pinarayi

29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് എത്തുന്ന ഓരോ അതിഥിക്കും അവിസ്മരണീയവും സമ്പന്നവുമായ ഉത്സവ അനുഭവം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എക്സ് പോസ്റ്റിലാണ് അദ്ദേഹം ആശംസ അറിയിച്ചത്.

Read Also: രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമാണ്; മുഖ്യമന്ത്രി

കല കേവലമായ ആസ്വാദനത്തിന് അതീതമാണെന്നും അദ്ദേഹം കുറിച്ചു. അത് നമ്മുടെ കാലഘട്ടത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. മാറ്റത്തിന് പ്രചോദനം നല്‍കുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വിമര്‍ശിക്കുന്നു. ഈ ദര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട്, ആഗോള സിനിമയുടെ സമ്പന്നതയും അതിന്റെ നൂതനമായ കലാപരമായ ആവിഷ്‌കാരങ്ങളും ആഘോഷിക്കുന്ന 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എക്സ് പോസ്റ്റ് വായിക്കാം:

മൂന്നു പതിറ്റാണ്ടോളം ചരിത്രമുള്ള മേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, രാഷ്ട്രീയ ഉള്ളടക്കത്തിലും ഉള്‍കാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു എന്ന് പറഞ്ഞു. രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്‌കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News