യാഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്ന റിപ്‌ടൈഡ്

RIPETIDE

ഒരു നോവൽ പോലെ വായിക്കാൻ കഴിയുന്ന സിനിമ നിർമിക്കുക എന്ന ആശയമാണു മൂന്നു ഭാഗങ്ങളായി കഥ പറയുന്ന റിപ്‌ടൈഡെന്ന് സംവിധായകൻ അഫ്രാദ് വി.കെ. പറഞ്ഞു. ഓരോ ഫ്രെയിം അവസാനിക്കുന്നത് ഒരു ഫെയ്ഡ് ഔട്ടിലാണ്, എനിക്കത് ഓരോ പേജ് അവസാനിക്കുകയും അടുത്തത് തുടങ്ങുന്നത് പോലെയാണന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ സാഹിത്യപരമായിട്ടുള്ള അംശങ്ങൾ ഏറെയുണ്ടെന്നും സംവിധായകൻ കൂടിച്ചേർത്തു.

ആദ്യ ചിത്രമെന്ന നിലയിൽ സിനിമനിർമാണ പ്രക്രിയയിലെ കൂട്ടായ പ്രവർത്തനവും അവിടെ നടന്ന രസകരമായ അംശങ്ങളുമായിരുന്നു ഏറ്റവും ആവേശമായി തനിക്ക് തോന്നിയത് – ഐഎഫ്എഫ്‌കെയിൽ റിപ്‌റ്റൈഡിന്റെ പ്രദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അഫ്രാദ്.

ALSO READ; ‘കമ്യൂണിസത്തിന്‍റെ വിമര്‍ശകനായ ക്രിസ്റ്റോഫ് സനൂസിയുടെ നിലപാട് മാറിയില്ലേ ?’; കലാകാരന്മാര്‍ക്ക് കാലാനുസുമായ മാറ്റമുണ്ടാകുമെന്ന് പ്രേംകുമാര്‍

പി. പത്മരാജന്റെ,’ നിങ്ങളുടെ താവളങ്ങൾ നിങ്ങൾക്ക്’ എന്ന ചെറുകഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് അഫ്രാദ് വി.കെ. സംവിധാനം ചെയ്ത ചിത്രമാണ് റിപ്‌ടൈഡെന്ന് അദ്ദേഹം പറഞ്ഞു. ഡിപ്ലോമ ഫിലിം പ്രൊജക്റ്റായി ചെയ്ത റിപ് ടൈഡ് ടൊറൊന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. 29 ഐഎഫ്എഫ്‌കെയിൽ കലൈഡോസ്‌കോപ്പ് വിഭാഗത്തിലുള്ള ചിത്രത്തിന്റെ ആദ്യ പ്രദർശനമാണ് മേളയുടെ മൂന്നാം ദിനം നടന്നത്. തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരോടുള്ള ചോദ്യോത്തര വേളയും നടന്നു.

ചാർളിയുടെയും സുകുവിന്റെയും പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തിന്റെ പശ്ചാത്തലം റെട്രോ കാലഘട്ടമാണ്. യഥാർഥ്യവും സ്വപ്നവും മായികതയും ഇഴപിരിഞ്ഞു കിടക്കുന്ന കഥയും പശ്ചാത്തല സംഗീതവും വ്യത്യസ്തമായ അനുഭവമാണ്. നിലമ്പൂർ, പയ്യോളി, ഫറൂഖ് കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. സംവിധായകനായ അഫ്രാദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News