സൗന്ദര്യത്മകമായി എല്ലാ വൈകാരികതകളും ഉൾകൊള്ളിച്ച റിപ്‍ടൈഡ്

Riptide review

വൈഷ്ണവ് എച്ച്

നെതർലാൻസിലെ റോട്ടർഡാം വഴി ഇവിടെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് അഫ്രാദ് വീ കെ യുടെ റിപ്ടൈഡ് എന്ന ചലച്ചിത്രം. അഫ്രാദ് തന്റെ പഠനത്തിന്റെ ഭാഗമായി നിർമ്മിച്ച ഡിപ്ലോമ സിനിമയാണ് ഐഎഫ്എഫ്കെ യിൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.

ഒരു ഹോസ്റ്റലിന്റെ പശ്ചാത്തലത്തിൽ സുകു, ചാർളി എന്നീ വിദ്യാർത്ഥികളുടെ പ്രണയത്തെ നോൺ ലീനിയർ രീതിയിൽ അവതരിപ്പിക്കുന്ന റിപ്ടൈഡ്, ക്യുയർ റപ്രസന്റേഷൻ സിനിമ  എന്നതിലുപരി ഫോമിലും എസ്തെറ്റിക്സിലും  പുതുമ സൃഷ്ടിക്കുന്നുണ്ട്.

Also Read: If Only I Could Hibernate | തണുപ്പിൽ പൊഴിഞ്ഞുപോകുന്ന സ്വപ്നങ്ങളുമായി ഒരു കൗമാരക്കാരൻ

സംഗീതവും സാഹിത്യവും സിനിമയിലെ പ്രധാന വിഷയങ്ങൾ ആകുന്നുണ്ട്. കൂടാതെ കാർ മറ്റു പ്രോപ്പർട്ടികൾ എന്നിവ സിനിമക്ക് വിന്റേജ് റെട്രോ മൂഡ് നൽകുന്നു.

യാഥാർഥ്യത്തെയും ഫാന്റസിയെയും ഇടകലർത്തികൊണ്ടാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിൽ ഉടലെടുക്കുന്ന ആഴത്തിലുള്ള ബന്ധം, ഏകാന്തതയുടെ പല ഭാവങ്ങൾ എന്നിങ്ങനെ പല സന്ദർഭങ്ങളും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്.

Also Read: ഭരണകൂട ഭീകരതക്കെതിരെ ധൈര്യപൂര്‍വം- ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’

സിനിമ സംഭവിക്കുന്നത് കുറച്ച് പഴയ കാലഘട്ടത്തിൽ ആണെങ്കിൽ കൂടി സമകാലിക രാഷ്ട്രീയവുംസിനിമക്കുള്ളിൽ ചർച്ച ചെയ്യുന്നു. ഹോമോഫോബിയ, ആൾക്കൂട്ട വിചാരണകൾ എന്നിവയും സിനമ ചർച്ച ചെയ്യുന്നു.

ഒരു പൊളിറ്റിക്കൽ സിനിമ എന്ന രീതിയിൽ അത് ചർച്ച ചെയ്യുന്ന രാഷ്ട്രീയത്തെ ഒരു പ്രസംഗം പോലെ അവതരിപ്പിക്കുക എന്നതിൽ നിന്നും മാറി സൗന്ദര്യത്മകമായി എല്ലാ വൈകാരികതകളും ഉൾകൊള്ളിച്ചു കൊണ്ടാണ് റിപ്ടൈഡ് സഞ്ചരിക്കുന്നത്.

എഡിറ്റിഗ്, കളർ ഗ്രേഡിങ്, സിനിമട്ടോഗ്രാഫി എന്നിങ്ങനെ ടെക്നിക്കൽ ഘടകങ്ങളിലെല്ലാം സിനിമ മികച്ചു നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News