‘സ്വപ്നായന’ത്തിലേറി പി കെ റോസി; ശ്രദ്ധിക്കപ്പെട്ട് ഐഎഫ്എഫ്കെ സിഗ്നേച്ചർ ഫിലിം

IFFK Signature Film

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചലച്ചിത്രങ്ങൾക്കൊപ്പം തന്നെ ശ്രദ്ധനേടുകയാണ് ഐഎഫ്എഫ്കെയുടെ സി​ഗ്നേച്ചർ ഫിലിം. സ്വപ്നായനം എന്ന സി​ഗ്നേച്ചർ ഫിലിമിൽ മലയാളസിനിമയിലെ ആദ്യകാല നായിക പി കെ റോസിയുമുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ പി കെ റോസിയുടെ സ്ഥാനത്തെ അടയാളപ്പെടുത്തുന്ന സി​ഗ്നേച്ചർ ഫിലിം തയ്യാറാക്കിയിരിക്കുന്നത് മുംബൈയിൽ ഛായാഗ്രഹകനായി പ്രവർത്തിക്കുന്ന മാവേലിക്കര സ്വദേശി കെ ഒ അഖിലാണ്‌.

മലയാളത്തിലെ ആദ്യ ചലച്ചിത്രമായ വിഗതകുമാരന്റെ പ്രദർശനത്തെ പറ്റിയുള്ള വിളംബരം പുത്തരിക്കണ്ടത്തിലൂടെ പോയിരുന്നു എന്ന ചരിത്രത്തെ ഓർമിപ്പെടുത്തലോടെയാണ് ഫിലിം ആരംഭിക്കുന്നത്. അതിന്റെ ഓർമപ്പെടുത്തലായി ചകോരം വിഗതകുമാരന്റെ നോട്ടീസ്‌ കൊത്തി പറക്കുന്നു. കാലങ്ങൾ പിന്നിട്ട് പറക്കുന്ന ചകോരംനഗരത്തിന്റെ വളർച്ചയും പുതിയ തിയറ്ററുകളുടെ ഉത്ഭവത്തിലൂടെയും പറന്ന് ന്യു കാപ്പിറ്റോൾ തിയറ്ററിലെത്തുന്നു.

Also Read: ഐഎഫ്എഫ്കെ 2024: അനോറ എന്ന ചലച്ചിത്ര അനുഭവം

തിയേറ്ററിലെ കാണികൾക്കിടയിൽ മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിയുമുണ്ട്‌. ക്യാപിറ്റോൾ തിയറ്ററിൽ വിഗതകുമാരൻ പ്രദർശിപ്പിക്കുമ്പോഴാണ്‌ സവർണ കഥാപാത്രത്തെ കീഴ്ജാതിക്കാരി അഭിനയിച്ചതിനാൽ റോസി ആക്രമണം നേരിട്ടത്‌. നാട്ടിൽനിന്ന്‌ പ്രാണരക്ഷാർഥം രക്ഷപ്പെട്ട റോസി പിന്നീട്‌ തമിഴ്‌നാട്ടിൽ മറ്റൊരു പേരിൽ ജീവിച്ച്‌ മരിക്കുകയായിരുന്നു.

ഏകത്വവും സാംസ്‌കാരിക വൈവിധ്യവും സിനിമയുടെ കരുത്തും സൂചിപ്പിക്കുന്ന ഐഎഫ്എഫ്കെ മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തോടെയാണ് ഒരു മിനിറ്റോളം ദൈർഘ്യമുള്ള സിഗ്നേച്ചർ ഫിലിം അവസാനിക്കുന്നത്.

Also Read: ലോക ചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു

പി കെ റോസിയുടെ വേഷം സി​ഗ്നേച്ചർഫിലിമിൽ അവതരിപ്പിച്ചിരിക്കുന്നത് അഭിരാമി ബോസാണ്‌. അനിമേഷനും വിഎഫ്‌എക്‌സും ചെയ്‌തത്‌ സജി ജുനിയറാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News