29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരിതെളിയാന്‍ ഇനി നാല് ദിനരാത്രങ്ങള്‍. മീഡിയ സെല്ലിന്റെ ഉദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യമാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകതയെന്ന് ആര്‍ ബിന്ദു പറഞ്ഞു.
തലസ്ഥാനത്തെ ചലച്ചിത്രരാപ്പകലുകള്‍ക്ക് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയാസെല്‍, മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലാണ് മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം.
Also Read : 9ാമത് രാജ്യാന്തര ചലച്ചിത്രമേള; ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറി അധ്യക്ഷ
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മേള തികച്ചും വ്യത്യസ്ഥമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന സമീപനം ചലച്ചിത്രപ്രവര്‍ത്തകരില്‍ ഉണ്ടാകണമെന്നും, ചലച്ചിത്ര ആസ്വാദകര്‍ക്ക് ഇത്തവണത്തെ മേള ലോക സഞ്ചാര അനുഭവമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ഇരുപത്തിയൊന്ന് പേരടങ്ങുന്ന മീഡിയാ ടീമില്‍ ഭൂരിഭാഗവും വനിതകളാണ്. ക്യൂറേറ്റര്‍ ഗോഡ്‌സാ സെല്ലം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, KSFDC ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു തുടങ്ങി ചലച്ചിത്ര സാംസ്‌കാരിക മേഖലയിലെ നിരവധി പേര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here