ഐഎഫ്എഫ്കെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് എന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രമാണ് കോറലി ഫർഗറ്റ് എഴുതി സംവിധാനം ചെയ്ത് ദി സബ്‌സ്റ്റൻസ് (The Substance). ബോഡി ഹൊറർ (Body Horror) എന്ന ഴോണറിൽ ഉൾപ്പെടുന്ന ചിത്രത്തിൽ മാർഗരറ്റ് ക്വാലിയും (Margaret Qualley) ഡെമി മൂറുമാണ് (Demi Moore) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 77- ആമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ് സ്ക്രീൻ പ്ലേയിക്കുള്ള അവാർഡും, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പീപ്പിൾ ചോയ്സ് അവാർഡും കരസ്ഥമാക്കിയ ചിത്രവുമാണ് ദി സബ്‌സ്റ്റൻസ്.
എലിസബത്ത് സ്പാർക്കിൾ എന്ന പ്രശസ്തി മങ്ങിപ്പോയ ഒരു സെലിബ്രിറ്റി താൻ കൈകാര്യം ചെയ്ത എയറോബിക് ഷോയിൽ നിന്ന് പുറത്താക്കപ്പെടുകയും. അതിൻ്റെ നിരാശയിൽ ഇരിക്കുമ്പോൾ ബ്ലാക്ക് മാർക്കറ്റിൽ ലഭ്യമായ സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഡ്രഗ് ഉപയോഗിച്ച് താത്കാലികമായി ചെറുപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു.
മരുന്ന് ഉപയോഗിച്ച് തൻ്റെ തന്നെ പ്രായം കുറഞ്ഞ പതിപ്പിനെ നിർമിക്കുമ്പോൾ പഴയ പതിപ്പും പുതിയ പതിപ്പും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട് അത് തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങൾ എന്താണ് എന്നാണ് സിനിമ പറയുന്ന കഥ.
സ്ക്രീൻ പ്ലേ, പെർഫോമൻസ്, മ്യൂസിക് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റും മികച്ച് നിൽക്കുന്ന സിനിമയെ മാർഗരറ്റ് ക്വാലിയുടെയും ഡെമി മൂറിൻ്റെയും അഭിനയപ്രകടനം മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു.
140 മിനിട്ടാണ് സിനിമയുടെ ദൈർഘ്യം.
സംവിധാനം: കോറലി ഫാർഗെറ്റ്
ഛായാഗ്രഹണം: ബെഞ്ചമിൻ ക്രാകുൻ
ഭാഷ: ഇംഗ്ലീഷ്
റിലീസ് തീയതികൾ: 19 മെയ് 2024 ( കാൻ )
20 സെപ്റ്റംബർ 2024 (യുണൈറ്റഡ് കിംഗ്ഡവും യുണൈറ്റഡ് സ്റ്റേറ്റ്സും)
6 നവംബർ 2024 (ഫ്രാൻസ്)
അഭിനേതാക്കൾ: മാർഗരറ്റ് ക്വാലി, ഡെമി മൂർ, ഡെന്നിസ് ക്വയ്ഡ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here