ക്രയോ‍ണ്‍ ടൈറ്റില്‍, വൻ താരനിരയോ സന്നാഹങ്ങളോ ഇല്ല; പ്രേക്ഷക പ്രശംസ നേടി ‘വെളിച്ചം തേടി’

velicham-thedi-film-iffk-24

വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായി 29-ാമത് ഐഎഫ്എഫ്കെയില്‍ റിനോഷന്‍ സംവിധാനം ചെയ്ത വെളിച്ചം തേടി എന്ന സിനിമ ശ്രദ്ധ നേടി. സംഭാഷണങ്ങളിലൂടെ മാത്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണു സിനിമയുടെ പ്രത്യേകത.

ഒരമ്മയുടെ മക്കളാണെങ്കിലും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ന്ന അര്‍ധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ക്രയോണുകള്‍ കൊണ്ടെഴുതിയ ടൈറ്റില്‍ സിനിമയുടെ പൂര്‍ണമായ അര്‍ഥത്തെ സൂചിപ്പിക്കുന്ന അടയാളമാണ്.

Read Also: ‘ജീവിതത്തിൽ അനുഭവമുള്ള കാര്യങ്ങൾ അഭിനയിക്കാൻ എളുപ്പമാണ്’: ജഗദീഷ്

2020ല്‍ പുറത്തിറങ്ങിയ ദി ബട്ടര്‍ഫ്ലൈസ് ഹാവ് ഡൈഡ് ആണ് റിനോഷന്റെ ആദ്യ ചിത്രം. ഫസ്റ്റ് ഫൈവ് ഡേറ്റ്സ് 2023 ലെ ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ മേളയിലെ അവസാന പ്രദര്‍ശനം വൈകിട്ട് ഡിസംബര്‍ 18-ന് ആറിന് ന്യൂ തിയേറ്ററില്‍ നടക്കും.

News Summary: The film “Velicham Thedi” directed by Renoshan garnered attention at the 29th IFFK. kerala international Film festival.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News