ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

feminist fathima

സംസ്ഥാന ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
യുഎഇ-യിൽ ആണ് നടൻ ആസഫലിയും നിർമ്മാതാവ് കെ.വി. താമറും അടക്കമുള്ള ചലച്ചിത്ര പ്രവർത്തകർ സിനിമയുടെ അവാർഡ് ആഘോഷിച്ചത്.

താമർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ആഘോഷം.കെ.വി. താമർ ആദ്യമായി സംവിധാനം ചെയ്ത ആയിരത്തൊന്നു നുണകളിലെ സ്പോട്ട് എഡിറ്റർ ആയിരുന്ന ഫാസിൽ മുഹമ്മദാണ് ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്തത്.

ALSO READ; നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഷംലയാണ് ഫെമിനിച്ചി ഫാത്തിമയിലെ നായിക.സുധീഷ് സ്കറിയയും ഫെമിനിച്ചി ഫാത്തിമയുടെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.
അവാർഡ് നേടിയതിലും സിനിമ ചർച്ചയായതിലും സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് കെ.വി. താമർ പറഞ്ഞു. ആസിഫലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം റാസൽ ഖൈമയിൽ പുരോഗമിക്കുകയാണ് .

ENGLISH NEWS SUMMARY: The crew of the film celebrated the success of Feminichi Fatima, which won five awards at the29th IFFK.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News