28-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. നടി വിൻസി അലോഷ്യസിന് ആദ്യ പാസ് സംവിധായകൻ ശ്യാമ പ്രസാദ് വിതരണം ചെയ്തു.
ALSO READ:ഈ വർഷം തന്നെ കാർ വാങ്ങാം; ഇയർ എൻഡ് ഓഫറുമായി ടാറ്റ
തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണ് മേളയുടെ ആദ്യ ഡെലിഗേറ്റ് പാസിലൂടെ ലഭിച്ചതെന്ന് വിൻസി അലോഷ്യസ് പറഞ്ഞു. യുദ്ധത്തിനും അക്രമങ്ങൾക്കുമെതിരെ കല കൊണ്ടു പ്രതിരോധം തീർക്കാൻ വിധത്തിലുള്ള നിരവധി ചിത്രങ്ങൾ 28-ാമത് ഐഎഫ്എഫ്കെയിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേള കാലഘട്ടത്തിന് അനുയോജ്യമാണെന്നും ഡെലിഗേറ്റ് സെൽ ഉദ്ഘാടനം ചെയ്‌ത മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ യുവ തലമുറയുടെ സിനിമാസ്വാദനത്തിനെയും അഭിരുചികളെയും കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ രീതിയിൽ സ്വാധീനിക്കുകയും മലയാള സിനിമയ്‌ക്കുണ്ടായിട്ടുള്ള നവ തരംഗത്തിന് കാരണമാകുകയും ചെയ്തെന്നു സംവിധായകൻ ശ്യാമ പ്രസാദ് പറഞ്ഞു.
ALSO READ: ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്രമേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി അജോയ്, എക്‌സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ ജി മോഹൻ കുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്‌ടർ എച്ച് ഷാജി എന്നിവർ പ്രസംഗിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളുടെ സംഗീത പരിപാടിയും ചടങ്ങിൽ നടന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here