പ്രേക്ഷകരെ ഭയപ്പെടുത്തുന്ന എക്സ് ഹുമ; നിശാഗന്ധിയെ ത്രസിപ്പിച്ച മിഡ്നൈറ്റ് പ്രദർശനം

exhuma_review

മിഡ്നൈറ്റ് പ്രദർശന ചിത്രങ്ങൾ ഐഎഫ്എഫ്കെയിൽ ഏറെ ആവേശകരമായ പ്രതികരണം നേടാറുണ്ട്. ഭയംകൊണ്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് എക്സ്ഹുമ. കഴിഞ്ഞ ദിവസം നിശാഗന്ധിയിൽ പ്രദർശിപ്പിച്ച ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രമേയമാണ് ചർച്ച ചെയ്യുന്നത്. അമേരിക്കയിൽ കൊറിയൻ കുടുംബാം​ഗമായ നവജാത ശിശുവിനെ ബാധിച്ച രോഗം സുഖപ്പെടുത്താൻ എത്തുന്ന ഷാമനായ (മന്ത്രവാദി) ലീ ഹ്വാറിമിലൂടെയാണ് കഥയുടെ തുടക്കം. രോ​ഗകാരണം ഈ സമ്പന്ന കുടുംബത്തിലെ പൂർവികരുടെ ശാപമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ അവരുടെ ശവകല്ലറ തുറക്കാനുള്ള തീരുമാനമാണ് ഈ സിനിമയുടെ കഥാഗതിയെ നിർണയിക്കുന്നത്.

കൊറിയൻ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കീർണതയിലൂടെയാണ് ഈ സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ ഷാമനിസം, ബുദ്ധിസം, ശവസംസ്കാര ചടങ്ങുകളെയും രീതികളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ജപ്പാന്റെ അധിനിവേശത്തിന്റെ ഓർമ്മപ്പെടുത്തലാണ് ചിത്രത്തിന്‍റെ മറ്റൊരു ആകർഷണം.

Also Read- ഐഎഫ്എഫ്കെ 2024: സ്തംഭിപ്പിക്കുന്ന ‘സബ്സ്റ്റൻസ്’ എന്ന ബോഡിഹൊറർ ചിത്രം

ഐഎഫ്എഫ്കെയിൽ മൂന്നാം തവണയാണ് എക്സ്ഹുമ പ്രദർശിപ്പിച്ചത്. നിശാഗന്ധിയിൽ ആയിരത്തിലേറെ പേരാണ് ചിത്രം കാണാനെത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ചെമിൻസികിനെ കൈയടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്.

സംവിധാനം
ജാങ് ജെ-ഹ്യുൻ

അഭിനേതാക്കൾ
ചോയി മിൻ-സിക്, കിം ഗോ-യൂൻ, യൂ ഹെ-ജിൻ, ലീ ഡോ-ഹ്യുൻ

ക്രൂ
DoP ലീ മോ-ഗേ
എഡിറ്റർ ജംഗ് ബ്യുങ്-ജിൻ
സംഗീതം കിം തേ-സിയോങ്

നിർമ്മണം
പാർക്ക് ഹ്യോങ് ജിൻ, ക്വോൺ ജി യോങ്

തിരക്കഥ
ജാങ് ജെ-ഹ്യുൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News