ബിജു മുത്തത്തി
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആവേശമായിരുന്നു ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കിദുക്ക്. സ്വന്തം നാടായ ദക്ഷിണ കൊറിയയിലുള്ളതിനേക്കാള്‍ ആരാധകരുണ്ടായിരുന്നു കിദുക്കിന് കേരളത്തില്‍. 2020 ഡിസംബര്‍ 11ന് കൊവിഡ് ബാധിതനായി മരിച്ച കിദുക്കിന്റെ ഓര്‍മ്മ വീണ്ടുമെത്തുമ്പോള്‍ മലയാളികള്‍ മറ്റൊരു മേളയുടെ ആഘോഷത്തിലാണ്.
Also Read: രാജസ്ഥാനില്‍ സസ്‌പെന്‍സ്; എംഎല്‍എമാര്‍ വസുന്ധരയുടെ വസതിയില്‍
2005-ലെ ഐഎഫ്എഫ്‌കെയിലൂടെയായിരുന്നു കിം കിദുക്ക് മലയാളിയുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചത്. സ്ര്പിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്ര്പിംഗ് എന്ന ചലച്ചിത്ര കാവ്യം തൊട്ട് ഒന്നൊരപ്പതിറ്റാണ്ടുകാലം ചലച്ചിത്രമേളയുടെ ഓരോ വസന്തകാലത്തും മലയാളികള്‍ കിം ചിത്രങ്ങളെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു. മോളയില്‍ കിം കിദുക്കെന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ആരവം തുടങ്ങുമായിരുന്നു. തീയറ്ററുകള്‍ കവിഞ്ഞൊഴുകുമായിരുന്നു. 2012 ലെ ഗോവ ചലച്ചിത്രമേളയില്‍ നിന്നാണ് കിം ആദ്യമായി കേരളത്തെക്കുറിച്ച് കേള്‍ക്കുന്നത്. കൈരളി ന്യൂസിന്റെ ക്യാമറയിലൂടെയാണ് അദ്ദേഹം ആദ്യമായി തന്റെ മലയാളി ആരാധകരെ അഭിസംബോധന ചെയ്തത്.
2013ല്‍ കിം കിദുക്ക് കേരളത്തിലെത്തിയപ്പോള്‍ ആരാധകരെ കണ്ട് അക്ഷാരാതര്‍ത്ഥത്തില്‍ അമ്പരന്നു. മേളയുടെ സംഘാടകയായ ബീനാപ്പോള്‍ ഈ വീടിന്റെ ഐശ്വര്യമെന്ന് കൊറിയയിലെ വീട്ടുചുമരില്‍ കിം കിദുക്ക് എഴുതിയൊട്ടിച്ചതായി പറയുന്നൊരു തമാശ അതിനു മുമ്പേ പരന്നിരുന്നു.
Also Read: ബിനോയ് വിശ്വത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല
ഒരു ഫാക്ടറി തൊഴിലാളിയുടെ മകനായി ജനിച്ച്, തെരുവില്‍ ചിത്രം വരച്ച്, എറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ കൊണ്ട് ജീവിച്ചു തുടങ്ങിയ കലാജീവിതമായിരുന്നു കിം കിദുക്കിന്റേത്. ചിത്രകാരനായതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫ്രെയിമുകളെല്ലാം പെയിന്റിംഗുകള്‍ പോലെ മനോഹരമായിരുന്നു. അവസാനകാലത്ത്, അസഹ്യമായ ഹിംസയിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളിലൂടെയാണ് ഈ കൊറിയന്‍ ബുദ്ധന്‍ സ്‌നേഹവും കരുണയും ഉദ്‌ഘോഷിച്ചത്. ഒരു മഹാമാരിക്കാലത്തിന്റെ മഹാദുഖമായി മറഞ്ഞില്ലായിരുന്നെങ്കില്‍ ഈ മേളയിലും കിം കിദുക്ക് ആരാധകര്‍ ആറാടുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here