ഐഎഫ്എഫ്കെയിൽ 81 രാജ്യങ്ങളിൽ നിന്ന് 175 സിനിമകൾ

8 മുതൽ 15 വരെ 15 തിയേറ്ററുകളിലായി ഐഎഫ്എഫ്കെ കൊണ്ടാടും. മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിക്കും. 14 സിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിലും 12 ചിത്രങ്ങൾ മലയാള സിനിമ റ്റുഡേ വിഭാഗത്തിലും 7 സിനിമകൾ ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലും പ്രദർശിപ്പിക്കും. 62 സിനിമകളാണ് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ഇതിൽ 26 സിനിമകൾ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങൾ തെരഞ്ഞെടുത്ത ഔദ്യോഗിക എൻട്രികളാണ്. ഇത്തവണ മേളയിൽ 12000 ഡെലിഗേറ്റുകൾ പങ്കെടുക്കും. മേളയിൽ അതിഥികളായി 100ൽപ്പരം ചലച്ചിത്രപ്രവർത്തകർ എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും.

ALSO READ: പിജി ഡോക്ടറുടെ ആത്മഹത്യ; സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല, വിഷയത്തെ ഗൗരവത്തോടെ കാണുന്നു: മന്ത്രി വീണാ ജോര്‍ജ്

കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. മേളയിൽ അതിഥികളായി ക്യൂബൻ സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവർ പങ്കെടുക്കും. പൊരുതുന്ന പലസ്തീനിനോടുള്ള ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജ് മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ മാസ്റ്റർ മൈൻഡ്‌സ്, നവലാറ്റിനമേരിക്കൻ സിനിമകൾ ഉൾപ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയിൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേൽ ഗേയ്‌സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകൾ.

അതുപോലെ തന്നെ മൃണാൾസെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെൻ റെട്രോസ്‌പെക്റ്റീവും മേളയുടെ പ്രധാന ആകർഷണമാണ്. നിശാഗന്ധിയിൽ അർധരാത്രി ഹൊറർ ജനുസിൽപ്പെട്ട രണ്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റൽ റെസ്റ്ററേഷൻ നടത്തിയ നാലു ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News