രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമാണ്; മുഖ്യമന്ത്രി

IFFK 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

മൂന്നു പതിറ്റാണ്ടോളം ചരിത്രമുള്ള മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രാഷ്ട്രീയ ഉള്ളടക്കത്തിലും ഉൾകാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു എന്ന് പറഞ്ഞു. രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഐഎഫ്എഫ്കെ; ഡെലിഗേറ്റ്സിന് സിനിമകള്‍ കാണാനായി റിസര്‍വ് ചെയ്യാം ‘ഫെസ്റ്റിവല്‍ ആപ്പ്’ വ‍ഴി

ചലച്ചിത്ര പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്ന ചർച്ചകൾ പുരോഗമന സ്വഭാവമുള്ളവയാണ്. ചലച്ചിത്ര മേള എന്നതിനപ്പുറം ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന വേദി കൂടിയായി മേള മാറിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ ഉണ്ടാകുന്നത് സമൂഹത്തിന്റെ നേർ ചിത്രമാണ്. സാമൂഹ്യാവസ്ഥകളെ പ്രതിഫലിക്കാനുള്ള ഉപാധിയായി ചലചിത്ര മേളയും മാറുന്നു. കഴിഞ്ഞ ചലച്ചിത്ര മേളയിൽ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെയും പീഡനത്തിനിരയാവന്നവരുടെയും ഒപ്പം നിന്ന് അവരുടെ ജീവിതം അറിയിക്കാനാണ് ചലച്ചിത്രമേളയിലൂടെ ശ്രമിക്കാറുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ‘ഐഎഫ്എഫ്കെയിൽ ഇത്തവണ പുതിയ കാ‍ഴ്ചകൾ’: എട്ട് ദിവസങ്ങൾ, 15 വേദികൾ; മലയാളികൾക്ക് മുന്നിൽ തുറക്കുന്ന ലോകസിനിമയുടെ ജാലകം

സിനിമയിൽ കോർപ്പറേറ്റ് വത്കരണം നടക്കുന്നു. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. സിനിമയിൽ പ്രത്യേക കാഴ്ചപ്പാട് മാത്രം കാണിച്ചാൽ സിനിമാ മേഖലയുടെ ശോഷണത്തിന് അത് കാരണമാകുമെന്നും യാഥാർത്ഥ്യത്തെ കൂടി പ്രതിഫലിപ്പിക്കാൻ കഴിയുന്ന സിനിമകൾ സൃഷ്ടിക്കാൻ സിനിമ മേഖലയിലുള്ളവർ ശ്രമിക്കണമെന്നും മുഖ്യമന്ത്രി കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News