ഐഎഫ്എഫ്കെ; സംഘാടക സമിതി രൂപീകരണം നവംബർ 8 ന്

28ാമത് ഐഎഫ്എഫ്കെയുടെ സംഘാടക സമിതി രൂപീകരണം നവംബർ 8 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയ ഹാളിൽ വച്ച് നടക്കുന്ന യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 2023 ഡിസംബർ 8 മുതൽ 15 വരെയാണ് ഐഎഫ്എഫ്കെ നടക്കുന്നത്.

ALSO READ:‘കേരളം ഇടതുപക്ഷ സ്വഭാവമുള്ള മണ്ണാണ്, താനും ഇടതുപക്ഷത്ത്’ ; വി ഡി സതീശന്‍

അതേസമയം മേളയിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത് വിട്ടിരുന്നു. ഏഴ് ചിത്രങ്ങളാണ്ഇന്ത്യന്‍ സിനിമാ നൗ വിഭാഗത്തില്‍ എത്തുന്നത് . ‘ഘാട്ട്’/’അംബുഷ്’, ‘ഫോളോവര്‍’, ‘ജോസഫ്‌സ്‌ സണ്‍’, ‘ഖേര്‍വാള്‍’, ‘പദത്തിക്’, ‘റിംടോഗിട്ടന്‍ഗ’/ ‘റാപ്‌ച്ചര്‍’, ‘കായോ കായോ കളര്‍’/ ‘വിച്ച് കളര്‍’ എന്നിവയാണ് ഇക്കുറി ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകള്‍.

ALSO READ:മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു, വൈൻ നിർമിച്ചു; യൂട്യൂബർ അറസ്റ്റിൽ

അതേസമയം രണ്ട് ചിത്രങ്ങള്‍ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കാനു ബേല്‍ സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം ‘ആഗ്ര’ , ലുബ്‌ധാക്ക് ചാറ്റര്‍ജി സംവിധാനം ചെയ്‌ത ഹിന്ദി, ബംഗാളി ചിത്രം ‘വിസ്‌പേഴ്‌സ്‌ ഓഫ് ദി ഫയര്‍’ എന്നിവയാണ് ഇത്തവണ അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ ചിത്രങ്ങള്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News