28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ മത്സര ചിത്രങ്ങള്‍ക്ക് തുടക്കമായി. വേള്‍ഡ് ക്ലാസിക്, ഇന്ത്യന്‍ സിനിമ നൗ തുടങ്ങി 12 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. മലയാളം ചിത്രം ഫാമിലിയാണ് മത്സര വിഭാഗത്തിലെ ആദ്യ ചിത്രം. ഐഎഫ്എഫ്‌കെ രണ്ടാം ദിനത്തില്‍ വേള്‍ഡ് ക്ലാസിക് സിനിമകള്‍ക്ക് ഒപ്പം മത്സര ചിത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു.
Also Read : തെലങ്കാനയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ ബിജെപി എംഎല്‍എമാര്‍
ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ ഫോളോവര്‍, മലയാളത്തിലെ മത്സര ചിത്രം ഫാമിലി, വേള്‍ഡ് ക്ലാസിക് വിഭാഗത്തിലെ കൊവെബ് എന്നിവയാണ് ഇന്നത്തെ ആദ്യ ചിത്രങ്ങള്‍. പ്രദര്‍ശനം നടക്കുന്ന ഓരോ തിയേറ്ററിന് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മത്സരവിഭാഗത്തിലെ മലയാളം ചിത്രങ്ങളും ഇന്ന് പ്രദര്‍ശനത്തിന് എത്തി.
കത്തോലിക്കനായ സോണിയെന്ന യുവാവിന്റെ സ്വഭാവ സവിശേഷതകളും, കുടുംബത്തിനെയും കേന്ദ്രീകരിച്ചുള്ള ഡോണ്‍ പലാത്തറയുടെ ഫാമിലി, തന്റെ നിസഹായാവസ്ഥയെ തുടര്‍ന്ന് ചികിത്സയ്ക്ക് വേണ്ടി ജയിലിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന അംഗനവാടി ടീച്ചറുടെ കഥ പറയുന്ന ഫാസില്‍ റസാക്കിന്റെ തടവ് എന്നീ ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
Also Read : മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാവാതെ ബി ജെ പി ദേശീയ നേതൃത്വം
ചിത്രത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് തടവ് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു. മേള രണ്ടാം ദിനത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍ക്കും, മത്സര ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here