സുബിൻ കൃഷ്ണശോഭ്
സിനിമാ ക്യാമറ എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ ആദ്യം മിന്നിമായുന്ന രൂപങ്ങളില്‍ ഒന്നാണ് പനാവിഷന്‍, മിക്‌സല്‍, ആരി പ്ലക്‌സ് എന്നീ കമ്പനികളുടെ ക്ലാസിക് രൂപങ്ങള്‍. ഇങ്ങനെയുള്ള ക്യാമറകളുടെ വിന്‍റേജ് മിനിയേച്ചറുകളോട് കടുത്ത പ്രേമലു ഉള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ടല്ലോ. അങ്ങനെയുള്ളവര്‍ക്ക് സുവര്‍ണാവസമൊരുക്കി ശില്‍പി മോഹന്‍ നെയ്യാറ്റിന്‍കര ഐഎഫ്‌എഫ്‌കെയ്‌ക്ക് വേദിയായ തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍ പരിസരത്തുണ്ട്.
തേക്ക് മരത്തില്‍ ട്രൈപോഡും മറ്റ് ഭാഗങ്ങളും നിര്‍മിച്ച് പെയിന്‍റടിച്ച് ഒറിജിനലിലെ വെല്ലുന്ന ഭംഗിയിലാണ് കുഞ്ഞന്‍ ക്ലാസിക് സിനിമാ ക്യാമറകളുടെ രൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ മിനിയേച്ചറുകളുടെ പ്രദര്‍ശനവും വില്‍പനയും തകര്‍ത്ത് നടക്കുകയാണ്. ആറ് പതിറ്റാണ്ട് മുന്‍പുള്ള പനാവിഷന്‍, 80 വര്‍ഷം മുന്‍പുള്ള മിക്‌സല്‍, 40 വര്‍ഷം മുന്‍പുള്ള ആരി പ്ലക്‌സ് ക്യാമറകളുടേതാണ് ഈ കുഞ്ഞുരൂപങ്ങള്‍. ഒരെണ്ണം നിര്‍മിക്കണമെങ്കില്‍ മൂന്ന് ദിവസം വേണം.
also read: നാടകത്തിന്റെ ദൃശ്യ സാധ്യതകള്‍ സിനിമയിലേക്ക് മനോഹരമായി ഇഴുകിച്ചേര്‍ത്ത് അഭിജിത് മജുംദാറിന്റെ ‘ബോഡി’
സിനിമാ പ്രേമികളോടുള്ള സ്‌നേഹം കൊണ്ട് 1,000 രൂപയ്‌ക്കാണ് മിനിയേച്ചര്‍ വില്‍പന. തേക്കിന്‍റെ ഒറ്റത്തടിയില്‍ നിര്‍മിക്കുന്ന ഈ മിനിയേച്ചര്‍ യഥാര്‍ത്ഥ വിലയില്‍ നല്‍കുകയാണെങ്കില്‍ 3,000 രൂപയാകുമെന്ന് മോഹന്‍ പറയുന്നു. 15 വര്‍ഷമായി ശില്‍പ രംഗത്തുള്ള മോഹന്‍ നെയ്യാറ്റിന്‍കര മിനിയേച്ചറുകളും മെമെന്‍റോസും നിര്‍മിക്കുന്നുണ്ട്. രസതന്ത്രം, ദോസ്‌ത് അടക്കമുള്ള സിനിമകളില്‍ ഈ ശില്‍പിയുടെ കരവിരുത് പതിഞ്ഞിട്ടുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ച മോഹന്‍ ഏത് കുഞ്ഞുരൂപങ്ങളും നിര്‍മിക്കാന്‍ ഡബിള്‍ ഓക്കെയാണ്. എന്തായാലും ചലച്ചിത്ര പ്രവര്‍ത്തകരുടെയും കാണികളുടെയും അഭിനന്ദന പ്രവാഹമാണ് ഈ കലാകാരന് ഐഎഫ്‌എഫ്‌കെ വേദിയില്‍ നിന്ന് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here