മികച്ച പ്രേക്ഷക പ്രതികരണവുമായി ഐ എഫ് എഫ് കെ മൂന്നാം ദിനത്തിലേക്ക്; മമ്മൂട്ടി ചിത്രം കാതൽ കാണാൻ വൻതിരക്ക്

മികച്ച പ്രേക്ഷക പ്രതികരണവുമായി ഐ എഫ് എഫ് കെ മൂന്നാം ദിനത്തിലേക്ക്. വേൾഡ് ക്ലാസിക്, റീസ്റ്റോർഡ് ക്ലാസിക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകൾ ഇന്ന് പ്രദർശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതൽ ദ കോർ പ്രദർശിപ്പിച്ച കൈരളി തീയേറ്ററിന് മുന്നിൽ ഡെലിഗേറ്റുകളുടെ വൻ തിരകകണ് അനുഭവപ്പെട്ടത്.

ALSO READ: കെഎസ്ആർടിസിയിലെ ജീവനക്കാർ; നവ കേരള യാത്രയുടെ സാരഥികൾ

കൺട്രി ഫോക്കസ് വിഭാഗത്തിൽ ക്യൂബൻ ചിത്രം ക്യൂബ ലിബ്ര, റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ എം ടി വാസുദേവൻ എഴുതി, പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രവും, ജൂറി വിഭാഗത്തിൽ സംസാര എന്ന പാൻ നളിൻ ചിത്രവും ഇന്ന് പ്രദർശനത്തിനെത്തി.ചലച്ചിത്ര മേഖലയിലെ വ്യക്തികൾക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ഹോം വിഭാഗം സിനിമകൾക്കും ഇന്ന് തുടക്കമാകും.

ALSO READ: മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News