ഐഎഫ്എഫ്കെയിൽ വനിതാ സംവിധായകരുടെ എട്ട് ചിത്രങ്ങൾ

ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ആകുലതകളും ഉത്കണ്ഠയും പ്രതികരണങ്ങളും ഉൾകൊള്ളുന്ന എട്ടു വനിതാ സംവിധായകരുടെ ചലച്ചിത്രകാഴ്ചകൾ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. മലേഷ്യന്‍ ഹൊറര്‍ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’ അവയിൽ പ്രധാനപ്പെട്ട ഒന്നാണ്. പെണ്ണുടലിനേയും ലൈംഗികതയേയും പ്രമേയമാക്കുന്ന ചിത്രമാണ് ‘ടൈഗർ സ്‌ട്രൈപ്‌സ്’. ഋതുമതിയാവുന്നതോടെ സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ അറിയുന്ന സഫാന്‍ എന്ന പതിനൊന്നുകാരിയുടെ കഥയാണ് ‘ടൈഗർ സ്‌ട്രൈപ്‌സ്’ പങ്കുവെക്കുന്നത്. കാൻ മേളയിൽ പുരസ്‌കാരം നേടിയ ഈ ചിത്രത്തിൻ്റെ സംവിധായിക നവാഗതയായ അമാൻഡ നെൽയുവാണ്.

ALSO READ: സ്ത്രീകൾക്ക് ചിറക് നൽകുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം നേർന്ന് ബറക്കത്ത്

വിമൺ ഡയറക്റ്റേഴ്സ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു ചിത്രങ്ങളിൽ മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ ‘ഫുട് പ്രിന്റ്സ് ഓഫ് വാട്ടർ’ ഉണ്ടായിരിക്കും. ബ്രിട്ടീഷ് ഇന്ത്യൻ ചിത്രമായ ഫുട് പ്രിന്റ്സ് ഓഫ് വാട്ടറിൻ്റെ പ്രമേയം യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ ജീവിതമാണ്. ചിത്രം ന്യൂയോർക്ക് ഇന്ത്യൻ ഫെസ്റ്റിവലിലും യു കെ-ഏഷ്യൻ ഫെസ്റ്റിവലിലും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
നാടകാചാര്യൻ ഒ മാധവൻ്റെ മകൾ ജയശ്രീയുടെയും ശ്യാമിൻ്റെയും മക്കളായ നീതാ ശ്യാമും നതാലിയ ശ്യാമും ആണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ALSO READ: മിഥുന്റെ രോഗാവസ്ഥയിൽ നേർച്ച; തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി

കൗതർ ബെൻ ഹനിയയുടെ ഫോർ ഡോട്ടേഴ്സ്, കൊറിയൻ ചിത്രം എ ലെറ്റർ ഫ്രം ക്യോട്ടോ തുടങ്ങിയ ചിത്രങ്ങളാണ് മേളയിലെ വനിതാ സംവിധായകരുടെ ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News