പ്രേം കുമാറിന്റെ ഐഡിയ ക്ലിക്കായി; ഫിലിം ഫെസ്റ്റിവലിലെ രക്തദാനത്തിന് വന്‍ സ്വീകാര്യത

cineblood

29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ ചൊവ്വാഴ്ച (17 ഡിസംബര്‍) പരിപാടിയുടെ രണ്ടാം ഘട്ടം സംഘടിപ്പിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയായിരുന്നു പരിപാടി. കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോള്‍ ബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായി ആര്‍സിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.

ALSO READ; പോളണ്ടിനെക്കുറിച്ച് ഒന്നല്ല ഒരായിരം അക്ഷരം പറയും…; നോവിപ്പിച്ച ‘സൂചിയുള്ള പെണ്‍കുട്ടി’യെ നെഞ്ചേറ്റി സിനിമാപ്രേമികള്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുന്നോട്ടുവച്ച ആശയമാണ് സിനിബ്ലഡിലൂടെ യാഥാർഥ്യമായത്. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായിരുന്നു. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടാം.

അതേ സമയം, വ്യത്യസ്ത കാഴ്ചകളും വൈവിധ്യമാർന്ന ജീവിത പരിസരങ്ങളും കാണികൾക്ക് പങ്കുവെക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഫെമിനിച്ചി ഫാത്തിമ, ദ അദർ സൈഡ് എന്നീ മലയാള ചിത്രങ്ങളും എൽബോ എന്ന ജർമൻ ചിത്രവും മേളയിൽ ഇന്ന് പ്രദർശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News