ജീവിത സംഘര്‍ഷങ്ങൾക്കപ്പുറവും താളത്തിലൂടെ സ്വത്വം കണ്ടെത്തുന്ന റിഥം ഓഫ് ദമാം

rhythm of Dammam

സജിത്ത് സി പി

29-ാമത് ഐഎഫ്എഫ്കെയില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് സിദ്ദി ഗോത്ര വിഭാഗക്കാരുടെ ജീവിതം പറയുന്ന ചിത്രമാണ് ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം. പപ്പിലിയോ ബുദ്ധ, ക ബോഡി സ്കേപ്സ് എന്നീ സിനമകൾക്ക് ശേഷം ജയൻ ചെറിയാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് റിഥം ഓഫ് ദമാം.

ഉത്തര കർണാടകയിലെ സിദ്ധി എന്ന ജനതയുടെ ജീവിതങ്ങളിലേക്കാണ് ജയൻ ചെറിയാൻ കാഴ്ചക്കാരെ കൊണ്ടുപോകുന്നത്. ദൈവത്തെ കുത്തിയിളക്കാൻ സാധ്യമാകുന്ന ജനത. ആ ജനതയുടെ താളത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജയറാം സിദ്ധിയെന്ന 12കാരൻ്റെ ജീവിതത്തിൽ അവൻ്റെ മുത്തശ്ശന്റെ ആത്മാവ് ചെലുത്തുന്ന സ്വാധീനം ജനത അനുഭവിച്ച പൂർവ്വകാല ദുരിതങ്ങളുടെ സങ്കീർണ്ണത അവതരിപ്പിക്കാൻ സംവിധായകൻ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്.

ജയറാമിന്റെ സ്വപ്നങ്ങളിലൂടെ അവൻ കണ്ടെത്തുന്നത് ആ സമൂഹത്തിന്റെ സ്വത്വമായിരുന്നു. സ്വപ്നങ്ങളിലൂടെ സിനിമയിൽ അവതരിപ്പിച്ച രംഗങ്ങളിലെല്ലാമുള്ള വി എഫ് എക്സ് മനോഹരമിയിരുന്നു.കരിംപുലിയുടെയും കട്ടിലിൽ കിടക്കുമ്പോൾ മരത്തിന്റെ വള്ളികൾ വേരുകൾ മണ്ണിൽ പിടിക്കും പോലെ ജയറാമിനെ വലിഞ്ഞു മുറുകുന്നതും മനോഹരമായി. ആകാശവും കടലും പോലെ അവൻ്റെ മനസ്സിലെ സങ്കർഷങ്ങൾ നീറുന്നതായിരുന്നു.

Also Read: പോളണ്ടിനെക്കുറിച്ച് ഒന്നല്ല ഒരായിരം അക്ഷരം പറയും…; നോവിപ്പിച്ച ‘സൂചിയുള്ള പെണ്‍കുട്ടി’യെ നെഞ്ചേറ്റി സിനിമാപ്രേമികള്‍

അവൻ്റെ ജനതയുടെ രക്തത്തുള്ളികൾ കടലിനു മുഴുവൻ ചെഞ്ചോര നിറം നൽകുന്നതാണ്. പലപ്പോഴായി സവർണ അധികാരിയിൽ നിന്നും പണം കൈപറ്റേണ്ടി വന്ന ജയറാമിന്റെ അച്ഛന് ഭൂമി വിൽക്കേണ്ടി വരുന്ന അവസ്ഥയെ നേരിടേണ്ടി വരുന്നു. അയാൾ അധികാരിയിൽ നിന്നും പെങ്ങളുടെ ഗർഭകാര്യങ്ങൾക്കും, കുട്ടിയുടെ ആശുപത്രികാര്യത്തിനുമെല്ലാമായിരുന്നു പണം കടം വാങ്ങിക്കാൻ നിർബന്ധിതനായത്.

Also Read: മുഖമൂടിയണിയുന്ന ഇന്ത്യൻ കുടുംബങ്ങൾ

മകനെ നാളെ മുതൽ പണിക്കു വിടാൻ അധികാരി പറയുന്നു. പണിയെടുത്ത് പണത്തിന്റെ കടം വീട്ടാനെന്ന പോലെ. മകന് പഠിക്കണം എന്ന് പറയുന്ന അച്ഛനോട് മുറുക്കി തുപ്പുകയാണ് അധികാരി ചെയ്തത്. ജീവിത സങ്കർഷങ്ങൾക്കപ്പുറവും ജനതയുടെ പാട്ടിൻ്റേയും നൃത്തത്തിൻ്റേയും റിഥം വീണ്ടെടുക്കുന്നതിലൂടെയാണ് സിനിമ അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News