മുഖമൂടിയണിയുന്ന ഇന്ത്യൻ കുടുംബങ്ങൾ

A Pan Indian Story

സാരംഗ് പ്രേംരാജ്

ശങ്കരൻ എന്ന കുട്ടിയുടെ കണ്ണിലൂടെ ഇന്ത്യൻ പാരമ്പര്യ കുടുംബ വ്യവസ്ഥയ്ക്കുള്ളിലെ ഉൾകളികളെ വരച്ചുകാട്ടുകയാണ് ഒരു പാൻ ഇന്ത്യൻ സ്റ്റോറിയിലൂടെ സംവിധായകൻ വി. സി അഭിലാഷ്.

ലൈംഗിക ന്യൂനപക്ഷങ്ങൾ മുതൽ പാർശ്വവൽക്കരിക്കപ്പെട്ട ഓരോ വിഭാഗത്തേയും ഒരു പുരുഷാധിപത്യ ഇന്ത്യൻ കുടുംബം എങ്ങനെയാണ് നോക്കി കാണുന്നതെന്ന് സിനിമ ചർച്ച ചെയ്യുന്നു.

ഒരു വീട്ടിലെ അച്ഛന്റെയും അമ്മയുടേയും പെരുമാറ്റം എത്രത്തോളം വളർന്നുവരുന്ന കുട്ടികൾ മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത് ഈ രക്ഷിതാക്കളാണെന്നും ഡാവിഞ്ചി സന്തോഷ്‌ അവതരിപ്പിച്ച ശങ്കരന്റെ വീക്ഷണത്തിലൂടെ വെളിവാക്കപ്പെടുന്നു,ജനാധിപത്യ രാജ്യമാണെന്ന് പറയപ്പെടുമ്പോഴും ജനാധിപത്യ ബോധമില്ലാത്ത അസമത്വത്തെ സ്വാഭാവികമായ ഒരു കാര്യമായി പരിഗണിക്കപ്പെട്ടുപോകുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്നത് സ്വേച്ഛാധിപത്യം ഇഷ്ടപ്പെടുന്ന കുടുംബങ്ങളിലെ അകതളങ്ങളാണെന്ന് നമ്മുക്ക് മനസ്സിലാക്കാം.

Also Read: പ്രേക്ഷകരെ ഭയപ്പെടുത്തുന്ന എക്സ് ഹുമ; നിശാഗന്ധിയെ ത്രസിപ്പിച്ച മിഡ്നൈറ്റ് പ്രദർശനം

പൊതുഇടങ്ങളിൽ ഭാര്യയോടും കുട്ടികളോടും സമൂഹത്തോടും മാന്യമായി പേരുമാറുന്ന കുടുംബനാഥൻ വീടിനുള്ളിലേക്ക് കടക്കുന്നതോട് കൂടെ അയാളുടെ മുഖം മൂടി അഴിച്ച് വെച്ച് യഥാർത്ഥ ഭീതിജനകമായ മുഖം വെളിപ്പെടുത്തുന്നു, ആ മുഖം കണ്ട് വളരുന്ന അടുത്ത തലമുറ ആ മുഖമൂടി പതുക്കെ എടുത്ത് അണിയുന്നു, ഇങ്ങനെയാണ് പാരമ്പര്യമായി നിലനിന്നിരുന്ന ദുഷ് ചിന്തകൾ അടുത്ത തലമുറയും ഏറ്റെടുക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥരായ 2 പേരുടെ കുടുംബങ്ങൾ ഒരു കല്യാണവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വീട്ടിൽ ഒരുമിച്ച് കൂടുന്നിടത്ത് നിന്നാണ് പാൻ ഇന്ത്യൻ സ്റ്റോറി അതിന്റെ രാഷ്ട്രിയം പറയാൻ ആരംഭിക്കുന്നത്, കുറച്ച് സ്ത്രൈണതയുള്ള മുരളി കുടുംബത്തിനുള്ളിൽ നിന്നും നേരിടുന്ന അവഗണന കൾ വളരെ സ്വാഭാവികമായാണ് ആ കുടുംബം കാണുന്നത്, വിഷ്ണു ഉണ്ണികൃഷ്ണന്റെ മുരളിയായിട്ടുള്ള വേഷം നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.

കുടുംബത്തിലെ കുട്ടികൾ രക്ഷിതാക്കൾ ഇല്ലാത്തപ്പോൾ കളിയ്ക്കുന്ന ഒരു കളിയിലൂടെയാണ് കുടുംബത്തിനകത്തെ മുഖം മൂടികൾ മറ നീക്കി പുറത്ത് വരുന്നത്, ആദ്യം കുടുംബത്തിനുള്ളിലെ പെൺകുട്ടികളെ പോലെ തന്നെ പ്രേക്ഷകനും ആ യാഥാർഥ്യങ്ങളോട് കടുത്ത അസ്വസ്ഥത ഉണ്ടാകുന്നുണ്ടെകിലും പിന്നീട് ഇവിടെ നടക്കപ്പെടുന്നത് സത്യം മറ നീക്കി പുറത്തുവരുന്നതാണെന്ന് അംഗീകരിക്കപ്പെടുന്നു.

Also Read: ഉള്ളുലയ്ക്കുന്ന കാഴ്ചകളുമായി ഐ ആം സ്റ്റിൽ ഹിയർ

കർണ്ണഭാരം എന്ന നാടകത്തിലെ കർണ്ണനെ പോലെയാണ് കുട്ടിയായ ശങ്കരന്റെ മനസ്സ്, ശങ്കരന് അവന്റെ വീട്ടിലെ രഹസ്യങ്ങളുടെ ഭാരം ചുമക്കാനാവുന്നില്ല ( ശങ്കരന് സിനിമയ്ക്കകത്തെ നാടകത്തിലെ കർണ്ണന്റെ വേഷം അവതരിപ്പിക്കാനും ആവുന്നില്ല ),
അവൻ ആ അസ്വസ്ഥത പ്രകടമാക്കുന്നതാണ് അപ്പുറത്തെ വീട്ടിൽ നിന്നും എന്നും മോട്ടോർ പ്രവർത്തിക്കുന്നുണ്ട് എന്ന തോന്നൽ അവനിൽ ഉണ്ടാക്കുന്നത്, ശങ്കരൻ തന്റെ ഭാരമാകുന്ന വീട്ടിലെ രഹസ്യങ്ങൾ ഇറക്കി വെയ്ക്കുന്നിടത്ത് പാൻ ഇന്ത്യൻ സ്റ്റോറി അവസാനിക്കുന്നു, ഇന്ത്യയിലെ ഓരോ വീടുകളിലും ശങ്കരനെ പോലെയുള്ള കുട്ടികൾ മുഖമൂടികളുടെ കർണ്ണഭാരം ചുമന്നുകൊണ്ടേ ഇരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News