ലോകോത്തര ചിത്രങ്ങൾ വാഴുന്ന ചലച്ചിത്ര മേളയിൽ തിളങ്ങി ഒരു കുഞ്ഞ് ഐഫോൺ പടം. ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമയാണ് ഐഎഫ്എഫ്‌കെയിൽ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്.
ഐഫോണിലെടുത്ത സിനിമയിൽ അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങി സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള പ്രമേയങ്ങളാണുള്ളത്. ടീമിന്‍റെ രണ്ടാമത്തെ സിനിമയാണെങ്കിലും ആദിത്യ ബേബി സംവിധാനം ചെയ്ത ആദ്യ സിനിമയാണിത്.
ALSO READ; നിലക്കാത്ത കയ്യടി; രണ്ടാം ദിനവും സൂപ്പർ ഹിറ്റായി ‘അനോറ’
ഇത്തവണത്തെ മേളയിൽ പ്രദർശനത്തിന് എത്തിയതോടെ ചിത്രം പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റി. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും കൂടിയാണ് ഈ സിനിമയെന്ന് സംവിധായക ആദിത്യ ബേബി പറഞ്ഞു. ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രധാന പ്രമേയം. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. ഇനി സിനിമയുടെ രണ്ട് പ്രദർശനം കൂടിയാണ് ബാക്കിയുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here