ഐഎഫ്എഫ്കെ: ‘സിനിബ്ലഡ്’ രക്തദാന പരിപാടിയുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച

cine blood iffk 2024

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി ‘സിനിബ്ലഡി’നു ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ ഡിസംബർ 17 ചൊവ്വാഴ്ച പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് ടാഗോർ തിയേറ്ററിൽ ‘സിനി ബ്ലഡ്’ സംഘടിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോൽബ്ലഡും ആർസിസി ബ്ലഡ് ബാങ്കും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ALSO READ; പ്രേമലുവുണ്ടോ ഈ ക്ലാസിക് മിനിയേച്ചറുകളോട് ?, ഐഎഫ്‌എഫ്‌കെയില്‍ സുവര്‍ണാവസരമൊരുക്കി ശില്‍പി മോഹന്‍ നെയ്യാറ്റിന്‍കര

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുന്നോട്ടുവച്ച ആശയമാണ് സിനിബ്ലഡിലൂടെ യാഥാർഥ്യമായത്. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും ആദ്യ രക്തദാന പരിപാടിയിൽ പങ്കാളികളായി. ആർസിസി ബ്ലഡ് ബാങ്കിലെ ഡോക്ടർ വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് രക്തദാന പരിപാടി. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ 9497904045 എന്ന നമ്പറിൽ ബന്ധപ്പെടാം.

അതേ സമയം, ചലച്ചിത്രോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നു. വ്യത്യസ്തമായ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ ആദ്യമായി മുതിർന്ന വനിതകളെ ആദരിക്കുന്ന ചടങ്ങും ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര മേള മൂന്നാം ദിനം പിന്നിടുമ്പോഴും സിനിമപ്രേമികളുടെ തിരക്ക് വർദ്ധിച്ചു വരികയാണ്. ഒരു സിനിമ കണ്ടു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ അടുത്ത സിനിമയിലേക്കുള്ള നെട്ടോട്ടത്തിലാണ് പ്രേക്ഷകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News