ദി റിയൽ കേരള സ്റ്റോറി; തെയ്യം കെട്ട് ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്ഥാന മുറ്റത്ത് ഇഫ്താർ വിരുന്ന്

തെയ്യം കെട്ട് ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്ഥാന മുറ്റത്ത് ഇഫ്താർ വിരുന്നൊരുക്കി. കാഞ്ഞങ്ങാട് മാണിക്കോത്ത് കട്ടീൽ തറവാട്ടിലാണ് മാനവ സ്നേഹമുയർത്തിപ്പിടിച്ച് ഇഫ്ത്താറൊരുക്കിയത്. ദേവസ്ഥാനം ഉത്സവകമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പഴങ്ങൾ മുറിച്ച് തയ്യാറാക്കി. മേശയിൽ രുചിയൂറും വിഭവങ്ങൾ നിരത്തി. ഭേദചിന്തകളില്ലാതെ മനുഷ്യർ തറവാട് മുറ്റത്ത് തോളോടു തോൾ ചേർന്നിരുന്നു.. മഗ്രിബ് നമസ്ക്കാര സമയമറിയിച്ച് തൊട്ടടുത്ത മസ്ജിദിൽ നിന്ന് ബാങ്ക് വിളിയുയർന്നതോടെ ഒരു പകൽ നീണ്ട വ്രതമവസാനിപ്പിച്ച് വിശ്വാസികൾ നോമ്പ് തുറന്നു.

Also Read: കാസർഗോഡ് നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പിതാവ്

തറവാട്ടിൽ വർഷങ്ങൾക്കു ശേഷം നടക്കുന്ന വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവത്തിൻ്റെ ഭാഗമായാണ് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. മതമൈത്രിയുടെ സന്ദേശമുയർത്തിപ്പിടിച്ച് നടന്ന നോമ്പുതുറയിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമെല്ലാം ഒരുമിച്ചു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളുമായിറങ്ങുന്നവർ കണ്ണ് തുറന്ന് കാണേണ്ട മതസൗഹാർദത്തിൻ്റെ കാഴ്ചകളിലൊന്ന് മാത്രമാണിത്. കൈ കോർത്ത് ചേർന്ന് നിന്ന് ഈ മനുഷ്യർ പറയുകയാണ്.

Also Read: ബസില്‍ സീറ്റുണ്ടെങ്കില്‍ ഏത് സ്ഥലത്തും എത് സമയത്തും ബസ് നിര്‍ത്തി നല്‍കണം; കെഎസ്ആര്‍ടിസി ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News