കേരളത്തിന്റെ റിയൽ സ്റ്റോറി..! മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഒരു ഇഫ്‌താർ വിരുന്ന്

മതസൗഹാർദ്ദ സന്ദേശം പകർന്നുകൊണ്ട് കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം നടന്നു. ക്ഷേത്ര കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ മുസ്ലിം ജമാഅത്ത്‌ അംഗങ്ങളും ക്ഷേത്രത്തിൽ എത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഈന്തപ്പഴം, പഴവർഗങ്ങൾ, തുടങ്ങിയ ലഘു ഭക്ഷണങ്ങളും നോമ്പ് കഞ്ഞിയും പായസവും അടക്കം ടേബിളുകളിൽ നിറഞ്ഞു. നോമ്പുതുറയോട് അനുബന്ധിച്ച് ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ റഷീദ് ബാഖവി. ക്ഷേത്രം തന്ത്രി റ്റി കെ ശിവശർമ്മൻ തന്ത്രികൾ, എന്നിവർ മത സൗഹാർദ സന്ദേശം നൽകി.

Also Read: ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കം; മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

തുടർന്ന് കണ്ടല്ലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ മഗരിബ് ബാങ്ക് വിളിച്ചു. ഇതോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നവർ ഒരേ മനസ്സോടെ ഒരു ദിവസത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ചു. രാജ്യത്ത് മതസൗഹാർദത്തിന് വിള്ളൽ ഏൽക്കുമ്പോൾ ഈ ഗ്രാമം നൽകുന്ന സന്ദേശമാണ് ഇത്. മതത്തിനും ജാതിക്കും അപ്പുറം മാനുഷിക മൂല്യങ്ങളാണ് മുറുകെ പിടിക്കേണ്ടത് എന്ന സന്ദേശം.

Also Read: കേരളത്തിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ദില്ലിയില്‍ സമരം ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് അതിർവരമ്പുകൾ സൃഷ്ടിച്ചുകൊണ്ട് രാഷ്ട്രീയപാർട്ടികൾ ഭരണം നിലനിർത്തുമ്പോൾ. രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള ഈ കുഞ്ഞു സംസ്ഥാനം തങ്ങൾ ജാതിക്കും മതത്തിനും വേണ്ടിയല്ല മറിച്ച് ഐക്യത്തോടെ ജീവിക്കുക എന്ന റിയൽ കേരള സ്റ്റോറി കാണിച്ചു തരികയാണ് കായംകുളത്തെ കണ്ടല്ലൂർ ശിവ പാർവതി ക്ഷേത്രം. പ്രദേശത്തെ മുസ്ലിം സഹോദരങ്ങളുടെ നോമ്പുതുറ നടത്തിയത് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News