നല്ല കിടുക്കാച്ചി രുചിയില്‍ ഇഫ്താര്‍ സ്‌പെഷ്യല്‍ ഇറാനി പോള തയാറാക്കാം

ഇറാനി പോള

1.ചിക്കന്‍ 200 ഗ്രാം

2.ഉപ്പ് പാകത്തിന്

മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍

കുരുമുളകുപൊടി കാല്‍ ചെറി സ്പൂണ്‍

കശ്മീരി മുളകുപൊടി കാല്‍ ചെറിയ സ്പൂണ്‍

3.എണ്ണ വറുക്കാന്‍ ആവശ്യത്തിന്

4.ഇഞ്ചി, പൊടിയായി അരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് ഒന്ന്, പൊടിയായി അരിഞ്ഞത്

5.സവാള ഒന്ന്, പൊടിയായി അരിഞ്ഞത്

6.മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍

മുളകുപൊടി അര ചെറിയ സ്പൂണ്‍

ചിക്കന്‍ മസാല ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപൊടി അര ചെറിയ സ്പൂണ്‍

7.മല്ലിയില, പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പൂണ്‍

8.മുട്ട രണ്ട്

മൈദ ഒരു കപ്പ്

പാല്‍ പാകത്തിന്

എണ്ണ രണ്ടു വലിയ സ്പൂണ്‍

ഉപ്പ്, കുരുമുളകുപൊടി പാകത്തിന്

9.വെണ്ണ ഒരു വലിയ സ്പൂണ്‍

10.കാരറ്റ്, ഗ്രേറ്റ് ചെയ്തത് അലങ്കരിക്കാന്‍

മല്ലിയില അലങ്കരിക്കാന്‍

ALSO READ:മദ്യപാനത്തിനിടെയുണ്ടായ തർക്കം; ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

പാകം ചെയ്യുന്ന വിധം

-ചിക്കന്‍ ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു പത്തു മിനിറ്റു വച്ചു ചൂടായ എണ്ണയില്‍ വറുത്തു കോരി മാറ്റി വയ്ക്കുക.

-ഇതേ എണ്ണയില്‍ നിന്നും രണ്ടു വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

-പച്ചമണം മാറുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോള്‍ പൊടികള്‍ ചേര്‍ത്തു വഴറ്റണം.

-വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേര്‍ത്തു വഴറ്റി മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങുക.

-മിക്‌സിയില്‍ എട്ടാമത്തെ ചേരുവ നന്നായി അടിച്ചു മാവു തയാറാക്കുക.

-പാനില്‍ ഒരു വലിയ സ്പൂണ്‍ വെണ്ണ ചൂടാക്കി തയാറാക്കിയ മാവില്‍ നിന്നും പകുതി ഒഴിച്ചു മൂടി വച്ചു നാലു മിനിറ്റു വേവിക്കുക.

-മൂടി തുറന്നു ചിക്കന്‍ മിശ്രിതം ചേര്‍ത്തു മുകളില്‍ ബാക്കി മാവു കൂടി ഒഴിച്ചു കാരറ്റും മല്ലിയിലയും വച്ച് അലങ്കരിച്ചു മൂടി വച്ചു വേവിക്കുക.

ALSO READ:മസ്‌കിനെ മറികടന്ന് സക്കര്‍ബര്‍ഗ്; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികന്‍; 2020ന് ശേഷം ഇതാദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News