ഐ ജി എസ്റ്റേറ്റ് സമരനായിക കാര്‍ത്ത്യായനി അന്തരിച്ചു

തൃശൂര്‍ തയ്യൂരിലെ ഐ ജി എസ്റ്റേറ്റ് സമരനായിക കാര്‍ത്ത്യായനി അന്തരിച്ചു. 84 വയസ്സായിരുന്നു. അവിവാഹിതയാണ്. തൃശൂര്‍ ജില്ലയിലെ ഐതിഹാസിക സമരങ്ങളില്‍ ഒന്നായിരുന്നു 1972ല്‍ 70 ദിവസം തുടര്‍ച്ചയായി നടന്ന ഐ ജി എസ്റ്റേറ്റ് സമരം.

READ ALSO:അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം പ്രായമായ പുതിയ പെണ്‍കുഞ്ഞ്; പേര് നര്‍ഗീസ്

എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതിന് എതിരെയായിരുന്നു സമരം. കോല്‍ത്താഴത്തുവീട്ടില്‍ കാര്‍ത്ത്യായനി ഉള്‍പ്പെടെ മൂന്ന് വനിതകളെ മുപ്പതോളം പ്രാവശ്യമാണ് സമരം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കള്ളക്കേസുകള്‍ സൃഷ്ടിച്ചാണ് അന്നത്തെ പൊലീസ് സമരത്തെ അടിച്ചമര്‍ത്തിയത്. പിന്നീട് നിരവധി വര്‍ഷങ്ങള്‍ എരുമപ്പെട്ടി ഖാദി നൂല്‍ നെയത്ത് കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു. ഖാദിയില്‍ നിന്നു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടെയാണ് അന്ത്യം. അപ്പു, രാഘവന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

READ ALSO:ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ന്യൂഡൽഹിയിൽ എത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News