തന്‍റെ അറിവോടെ അല്ല; പരാമര്‍ശങ്ങള്‍ക്ക് പിന്നിൽ അഡ്വ. നോബിള്‍ മാത്യു; ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്

ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെ അല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ആണ് പുറത്തു വന്നത്. വക്കാലത്ത് നല്‍കിയ അഡ്വ. നോബിള്‍ മാത്യുവാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നിലെന്നാണ് കത്തിൽ പറയുന്നത് .ഈ ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകനായ നോബിള്‍ മാത്യുവിനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണയുടെ കത്തില്‍ പറയുന്നു.

also read:ആലുവ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോടതി

മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി താന്‍ ഇതുവരെ കണ്ടിട്ടില്ല. ചാനല്‍ വാര്‍ത്തകളിലൂടെയാണ് ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമര്‍ശങ്ങള്‍ ഉള്ള വിവരം അറിഞ്ഞത് എന്നും കത്തിൽ വ്യക്തമാക്കുന്നു.

also read: ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല;അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക്; മന്ത്രി സജിചെറിയാൻ

അതേസമയം ഐജി ജി ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നതായിട്ടായിരുന്നു ആരോപണം. മോന്‍സന്‍ മാവുങ്കല്‍ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ മൂന്നാം പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ ‘അധികാരകേന്ദ്രം’ സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നു എന്നാണ് ഐജി ആരോപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here