പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്;ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി.
നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് ഐ ജി ലക്ഷ്മൺ. നേരത്തേ ഇദ്ദേഹത്തോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു.

Also Read: പാലക്കാട് കല്ലട ബസ് അപകടത്തിൽപ്പെട്ട സംഭവം; അപകടത്തിന് കാരണം അമിതവേഗത, എസ്.പി ആർ ആനന്ദ്

അതേസമയം, കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്നലെ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ 11 ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.15നാണ് അവസാനിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും, ഈ മാസം 30 ന് വീണ്ടും ഹാജരാകാനും സുധാകരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോന്‍സണുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ,മോന്‍സന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എന്തെല്ലാം അറിയാം,കൂട്ടുകച്ചവടക്കാര്‍ ആരെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങളാണ് ഇഡി സുധാകരനോടു ചോദിച്ചത്.

സുധാകരന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 5 വർഷത്തെ ബാങ്ക് നിക്ഷേപങ്ങളുടെ രേഖകളും ആദായനികുതി വിവരങ്ങളും സുധാകരൻ ഹാജരാക്കി. കൂടുതൽ രേഖകൾ ഇഡി ചോദിച്ചിട്ടുണ്ട്.

പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താനെന്നും, ഒരു ആശങ്കയും ഭയപ്പാടും ഇല്ലെന്നും കെ സുധാകരൻ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു.

Also Read: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു; 17 മരണമെന്ന് റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News