പത്തു ദിവസത്തെ സന്ദർശനത്തിനായി, യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കൊച്ചിയിലെത്തി. ദുബായിൽ നിന്നു എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്നു സ്വീകരിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെത്തി, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിട ത്തിൽ പ്രാർഥിച്ച ശേഷം അദ്ദേഹം പാത്രിയർക്കാ സെന്ററിൽ വിശ്രമിക്കും. ഞായറാഴ്ച,രാവിലെ മലേക്കുരിശു ദയറയിൽ കുർബാനയർപ്പിക്കും.
Also Read: ദേശീയ പുരസ്കാരനിറവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ആറ് സംരംഭകർ
ഉച്ചയ്ക്ക് ശേഷം 3.30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ യാക്കോബായ സഭാ എപ്പിസ്കോപ്പൽ സിനഡിൽ പങ്കെടുക്കും. തുടർന്ന്
സന്ധ്യാ പ്രാർഥനയിൽ പങ്കെടുക്കും. 9നു രാവിലെ 8നു പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ 40-ാം ഓർമ ദിനത്തോടനുബന്ധിച്ചു നടക്കുന്ന കുർബാനയിൽ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും നേർച്ച സദ്യയിലും പങ്കെടുത്തതിനുശേഷം. 10നു മഞ്ഞനിക്കരയിലേക്കു പോകും. 17 നു രാവിലെ കൊച്ചിവിമാനത്താവളത്തിൽ നിന്നു മടങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here