പ്രിയങ്ക ഗാന്ധിയുടെ പരിപാടികളിൽ അവഗണിച്ചതിൽ മുസ്ലീം ലീഗിൽ അതൃപ്തി പുകയുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലേക്കെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിയ്ക്കാൻ മുസ്ലിം ലീഗ് നേതാക്കൾ വിമാനത്താവളത്തിലെത്തിയില്ല.
പ്രിയങ്ക ഗാന്ധിയുടെ പരിപാടികളെ പറ്റി ലീഗിലെ മുതിർന്ന നേതാക്കളെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ല ഇതാണ് അതൃപ്തിക്ക് കാരണം. വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം വയനാട് എം പി പ്രിയങ്ക ഗാന്ധി എത്തിയത്.
Also Read: പണ്ടത്തെ പാമ്പൻ പാലം എഞ്ചിനീയറിംഗ് വിസ്മയം; എന്നാൽ പുതിയ പാലം ആശങ്കകളുടേത്
പരിപാടിയുടെ വിവരങ്ങളൊന്നും മുസ്ലിം ലീഗിനെ ഔദ്യോഗികമായി അറിയിക്കുകയോ, മുതിർന്ന നേതാക്കളെ ക്ഷണിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. അതിനാൽ പ്രിയങ്കാഗാന്ധിയെ സ്വീകരിക്കാൻ മുസ്ലീം ലീഗ് നേതാക്കളാരും വിമാനത്താവളത്തിലെത്താതെയിരുന്നത്.
Also Read: രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്
ണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പ്രാദേശിക നേതാക്കൾ മാത്രമാണ് മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുത്തത്. വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിനും മുതിർന്ന നേതാക്കൾ എത്തിയില്ല. കോഴിക്കോട് മുക്കം മലപ്പുറം ജില്ലയിലെ കരുളായി വണ്ടൂർ എടവണ്ണ എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുസ്ലിം ലീഗ് പതാകകൾ മാറ്റി നിർത്തിയതും മസ്ലിം ലീഗിന് വിഷമമുണ്ടാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here